Ticker

6/recent/ticker-posts

കല്ലകത്ത് ബീച്ചില്‍ ലൈഫ് ഗാര്‍ഡുമാരെ നിയമിച്ചെങ്കിലും രക്ഷാപ്രവര്‍ത്തന ഉപകരണങ്ങൾ ലഭ്യമായില്ലെന്ന് പരാതി


Spotkerala special news 

 തിക്കോടി ഡ്രൈവ് ഇൻ ബീച്ച് എന്നറിയപ്പെടുന്ന കല്ലകത്ത് ബീച്ചില്‍ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷയൊരുക്കുന്നതിന്‍റെ ഭാഗമായി തദ്ധേശീയരായ മത്സ്യത്തൊഴിലാളികളെ ലൈഫ്ഗാര്‍ഡായി നിയമിച്ചെങ്കിലും
രക്ഷാപ്രവര്‍ത്തന ഉപകരണങ്ങൾ ലഭ്യമായില്ലെന്ന് പരാതി 
ഈ മാസം ആരംഭത്തിലായിരുന്നു ഇവർക്ക് ഗ്രാമപഞ്ചായത്ത് മീറ്റിംഗ് ഹാളില്‍ വെച്ച് ഐഡന്‍റ്റ്റി കാര്‍ഡ് വിതരണം 
നടത്തിയത് എന്നാൽ വിഷു ആഘോഷ ദിവസമടക്കമുള്ള അവധി ദിനങ്ങളിൽ ബീച്ചിൽ വലിയ  സന്ദർശക പ്രവാഹമാണ് ഉണ്ടാകുന്നത്  ഇവിടെയാണ് പരിമിതമായ 6 പേരെ രക്ഷാപ്രവർത്തനത്തിന് പഞ്ചായത്ത് നിയോഗിച്ചിരിക്കുന്നത്. 
ഉപകരണങ്ങൾ ഒന്നുമില്ലാതെ സ്വന്തം ജീവൻ പോലും നഷ്ടപ്പെടാൻ സാധ്യതയുള്ള കടലിൽ രക്ഷാപ്രവർത്തനത്തിന് എങ്ങനെ ഇറങ്ങും എന്നാണ് ഇവരുടെ ചോദ്യം 
പഞ്ചായത്ത് അധികാരികളുമായി ബന്ധപ്പെട്ടെങ്കിലും ഉടൻ ലഭിക്കും എന്ന മറുപടി മാത്രമാണ് ഉള്ളത്. എന്നാൽ പൊതുജനങ്ങൾക്ക് മുമ്പിൽ
ലൈഫ് ഗാർഡായി പ്രഖ്യപിച്ച ഇവർ എങ്ങനെ പ്രവർത്തിക്കും എന്നറിയാതെ ആശങ്കയിൽ കഴിയുകയാണ്.
വർഷാരംഭത്തിൽ കല്ലകത്ത് ബീച്ചിൽ നിന്ന് 4 ജീവനുകളാണ് കടലെടുത്തത്  മാസങ്ങൾക്ക് ശേഷമാണ് ലൈഫ് ഗാർഡ് ആയി ഇവരെ നിയമിച്ചത്. എന്നാൽ ഉപകരണങ്ങൾ ലഭിക്കാൻ ഇനി എത്ര കാത്തിരിക്കണം എന്ന ചോദ്യം ബാക്കി നിൽക്കുകയാണ്


 .

Post a Comment

0 Comments