Ticker

6/recent/ticker-posts

ഗലാർഡിയ പബ്ലിക് സ്കൂൾ പ്രിസം കാഡറ്റ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.

ഗലാർഡിയ പബ്ലിക് സ്കൂൾ പ്രിസം കേഡറ്റ് 
വിദ്യാർഥികളുടെ ഏകദിന ക്യാമ്പ് ഗലാർ ഡിയ ക്യാമ്പസിൽ നടന്നു
വിവിധ സെക്ഷനുകൾ ആയിട്ട് നടന്ന ക്യാമ്പിൽ ആദ്യ സെഷനിൽ വി വി റിയാസ് മാസ്റ്ററുടെ അധ്യക്ഷതയിൽ സുഹൈൽ ഹൈത്തമി ഉദ്ഘാടനം ചെയ്തു.

 കുട്ടികൾക്ക് സമൂഹത്തോടും കുടുംബത്തോടും ഉള്ള ഉത്തരവാദിത്തബോധവും അത് പ്രാവർത്തികമാക്കാൻ കഴിയുന്ന രീതിയിലുള്ള വിവിധങ്ങളായ ചർച്ചകൾ പ്രസ്തുത സെക്ഷനിൽ നടക്കുകയുണ്ടായി

 രണ്ടാം സെക്ഷനിൽ ലഹരി ഉപയോഗവും അതിന്റെ ആരോഗ്യപ്രശ്നങ്ങളെ സംബന്ധിച്ചും ഡോക്ടർ രാജേഷ് കുമാർ ജ ക്ലാസ് എടുത്തു സംസാരിച്ചു ലഹരി ഉപയോഗം സമൂഹത്തിൽ ഉണ്ടാക്കുന്ന ആപത്തുകളെ പോലെ തന്നെ ആരോഗ്യത്തിനുമുണ്ടാകുന്ന ആപത്തുകളെ കുറിച്ച് കുട്ടികൾക്ക് കൃത്യമായ രീതിയിൽ ബോധ്യപ്പെടുത്തുന്ന ക്ലാസ് അവതരണം ആയിരുന്നു അദ്ദേഹത്തിന്റെതു 
ക്യാമ്പിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഒ.ക്കെ ഫൈസൽ,പ്രിൻസിപ്പൽ ഷംസീന ടീച്ചർ, ടീച്ചേഴ്സ് അക്കാഡമി പ്രിൻസിപ്പൽ ബൽകീസ് ടീച്ചർ, പ്രിസം മെന്റർമാരായ സുനിത ടീച്ചർ, ജസ്ന ടീച്ചർ എന്നിവർ പങ്കെടുത്തു.കലാപരിപാടികളും അരങ്ങേറി

 .

Post a Comment

0 Comments