Ticker

6/recent/ticker-posts

വടകരയിൽ യൂട്യൂബർ തൊപ്പിയും ബസ് ജീവനക്കാരും തമ്മിൽ വാക്കേറ്റം. തൊപ്പിയെയും കൂട്ടാളികളെയും പോലീസ് കസ്റ്റഡിയിൽ എടുത്തു

 

വടകര: യൂട്യൂബർ തൊപ്പി എന്ന മുഹമ്മദ് നിഹാലും ബസ് ജീവനക്കാരും തമ്മിൽ വാക്കേറ്റം.  വടകര പോലീസ് തൊപ്പിയേയും Assignment കസ്റ്റഡിയിലെടുത്തു

ഇന്നലെ വൈകിട്ടാണ് സംഭവം
ദേശീയപാതയിൽ കൈനാട്ടിയിൽ തൊപ്പിയും കൂട്ടാളികളും സഞ്ചരിച്ച വാഹനത്തിന്റെ ഇടത് വശത്ത് കൂടെ കോഴിക്കോട്ടേക്കുള്ള ബസ് മറികടന്ന് പോയതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾക്ക് തുടക്കം. പിന്നാലെ തൊപ്പിയും കൂട്ടാളികളും ബസിനെ പിന്തുടർന്ന് വടകര പുതിയ സ്റ്റാൻ്റിൽ എത്തുകയും ബസ് ജീവനക്കാരുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തു. 
തുടർന്ന് ബസ് സ്റ്റാന്റ് പരിസരത്ത് ആളുകൾ കൂടുകയും കൂടുതൽ വാക്ക് തർക്കമാവുകയും ചെയ്‌തു.

ഇതിനിടെ ലൈസൻസ് ആവശ്യമില്ലാത്ത എയർ പിസ്റ്റൾ സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ ചൂണ്ടുകയായിരുന്നു. തുടർന്ന് വാഹനത്തിൽ കയറി പോവാൻ ശ്രമിക്കവെ നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് തൊപ്പിയെയും കൂട്ടാളികളെയും വടകര സ്റ്റേഷനിലേക്ക് മാറ്റി. ഇവരുടെ വാഹനവും പോലീസ് സ്റ്റേഷനിൽ എത്തിച്ചു.

Post a Comment

0 Comments