Ticker

6/recent/ticker-posts

തോടന്നൂരിൽ വീട്ടിൽ കയറി ഒരു സംഘം യുവാവിനെ മർദ്ദിച്ചതായി പരാതി

വടകര : തോടന്നൂർ  വീട്ടിൽ കയറി ഒരു സംഘം യുവാവിനെ മർദ്ദിച്ചതായി പരാതി എരഞ്ഞിമുക്കിൽ സ്വദേശി സജീഷിനാണ് മർദ്ദനത്തിൽ പരിക്കേറ്റത്.ഇന്ന് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം പരിക്കേറ്റ ഇയാളെ വടകര ഗവ: ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീടിൻറെ ജനൽ ഗ്ലാസുകൾ അടിച്ചു തകർത്തു ഇരുപതോളം വരുന്ന അക്രമിസംഘമാണ് മർദ്ദിച്ചതെന്ന് പറയുന്നു അക്രമണം തടയാൻ ശ്രമിച്ച അമ്മക്കും സുഹൃത്തുക്കൾക്കും മർദ്ദനമേറ്റതായും പൈപ്പ് ഉൾപ്പെടെയുള്ള ആയുധങ്ങളും ഉപയോഗിച്ചാണ് മർദ്ദിച്ചതെന്നുമാണ് പരാതി
സമീപത്തെ ഉത്സവത്തിനിടെ ഉണ്ടായ വാക്കേറ്റത്തിൻ്റെ തുടർച്ചയാണ് അക്രമണത്തിന് പിന്നിലെന്ന് പറയപ്പെടുന്നു

Post a Comment

0 Comments