Ticker

6/recent/ticker-posts

വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രിംകോടതിയുടെ ഇടക്കാല വിധി

Spotkerala news 
വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രിംകോടതിയുടെ ഇടക്കാല വിധി. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് നിയമഭേദഗതിക്കെതിരായ ഹരജികളിലാണ് കോടതി നടപടി. പുതിയ നിയമനങ്ങള്‍ ഇപ്പോള്‍ പാടില്ലെന്നും കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കി. കേന്ദ്രത്തിന് മറുപടി നല്‍കാന്‍ ഏഴു ദിവസമാണ് കോടതി നൽകിയിരിക്കുന്നത്. അതുവരെ വഖഫ് സ്വത്തുക്കള്‍ ഡീനോട്ടിഫിക്കേഷന്‍ ചെയ്യാന്‍ പാടില്ലെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിര്‍ദേശിച്ചു.

വഖഫ് ഭൂമി സംബന്ധിച്ച് ലഭിച്ച എല്ലാ ഹരജികളിലും വാദം പറ്റില്ലെന്ന് അറിയിച്ച കോടതി, അഞ്ച് ഹരജികളില്‍ വിശദമായ വാദം കേള്‍ക്കാമെന്ന് അറിയിച്ചു. വിശദവാദത്തിന് നോഡല്‍ കൗണ്‍സിലര്‍മാരെ നിയോഗിക്കും. നിയമ ഭേദഗതിയില്‍ വിശദവാദം തുടരും. നിലവില്‍ കോടതി തീരുമാനമാകുന്നത് വരെ ഡീനോട്ടിഫിക്കേഷന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. മെയ് 5ന് കേസ് വീണ്ടും പരിഗണിക്കുമെന്നും സുപ്രിംകോടതി വ്യക്തമാക്കി. ഇന്നലെ ഹരജികളില്‍ വാദം കേള്‍ക്കവെ ഹിന്ദു ബോര്‍ഡുകളില്‍ മുസ് ലിംകളെ നിയമിക്കുമോ എന്നതടക്കമുള്ള ചോദ്യങ്ങള്‍ സുപ്രിംകോടതി കേന്ദ്രത്തോട് ആരാഞ്ഞിരുന്നു.

Post a Comment

0 Comments