Ticker

6/recent/ticker-posts

പയ്യോളി ബസ്റ്റാൻഡ് കാത്തിരിപ്പ് കേന്ദ്രത്തിൽ മഹാത്മാഗാന്ധിജിയുടെ ചിത്രം വികൃതമാക്കി അനാദരവ്


പയ്യോളി ബസ്റ്റാൻഡ് കാത്തിരിപ്പ് കേന്ദ്രത്തിൽ മഹാത്മാഗാന്ധിജിയുടെ ചിത്രം വികൃതമാക്കി അനാദരവ്  
പയ്യോളി ബസ് സ്റ്റാൻ്‌റിലെ കാത്തിരിപ്പ് കേന്ദ്രത്തിലെ ചുമരിൽ വരച്ചു വെച്ച ചിത്രത്തോടാണ് സാമൂഹ്യ വിരുദ്ധൻ ടാർ പോലുള്ള വസ്തു ചിത്രത്തിന് മുകളിലേക്കൊഴിച്ച് അനാദരവ് കാട്ടിയിരിക്കുന്നത്
ഇന്ന് വൈകുന്നേരത്തോടെയാണ് വികലമാക്കിയ ചിത്രം ആളുകളുടെ ശ്രദ്ധയിൽ പെട്ടത്. മാലിന്യ മുക്തനഗരസഭാ പ്രഖ്യാപനത്തിൻ്റെ ഭാഗമായി  
  കാത്തിരിപ്പ് കേന്ദ്രം പെയിൻ്റ് ചെയ്ത് മഹാത്മജിയുടെ ചിത്രം വരച്ചു ചേർക്കുകയും ഉദ്ധരണി ആലേഖനം ചെയ്ത് ഭംഗിയാക്കുകയും ചെയ്തിരുന്നു
ലോകത്ത് നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മാററം നിങ്ങളിൽ നിന്ന് തുടങ്ങുക" എന്ന വചനത്തോടൊപ്പമുള്ള ചിത്രമാണ് മനപ്പൂർവ്വം സാമൂഹിക ദ്രോഹികൾ വികലമാക്കിയത്.
സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നു വരികയാണ്' കുറ്റകൃത്യം ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് പൊതുപ്രവർത്തകരും നാട്ടുകാരും ആവശ്യപ്പെട്ടു

 .

Post a Comment

0 Comments