പയ്യോളി:ബുദ്ധിപരവും, ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്ന സമഗ്ര പുരോഗതിക്കും പുനരധിവാസത്തിനുമായി മേപ്പയ്യൂരിൽ ആരംഭിക്കുന്ന സിറാസ് റീഹബിലിറ്റേഷൻ വില്ലേജ് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അത് എത്രയും പെട്ടെന്ന് സാക്ഷാൽക്കാരിക്കാൻ പൊതു സമൂഹമൊന്നായി മുന്നിട്ടിറങ്ങണമെന്നും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് പറഞ്ഞു. പുറക്കാട് വിദ്യാ സദനം എജ്യൂക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള ശാന്തിസദനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷൻ ആന്റ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ (സിറാസ് ) ആഭിമുഖ്യത്തിൽ മേപ്പയ്യൂരിൽ ആരംഭിക്കുന്ന സിറാസ് റീഹബിലിറ്റേഷൻ വില്ലേജ് പ്രൊജക്ട് പരിചയപ്പെടുത്താൻ വിളിച്ചു ചേർത്ത സഹകാരികളുടേയും അഭ്യുദയകാംക്ഷികളുടേയും കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാരുടെ സമഗ്ര പുരോഗതിയും പുനരധിവാസവും ലക്ഷ്യമാക്കി നൂതനയും ശാസ്ത്രീയവുമായ സൗകര്യങ്ങളോടെ സംവിധാനിക്കുന്ന സിറാസ് ഈ മേഖലയിൽ ഇന്ത്യയിലെ തന്നെ ഏറെ സവിശേഷമായ സംരംഭമായിരിക്കും.മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ വിളയാട്ടൂരിൽ 14.6 ഏക്കർ സ്ഥലത്താണ് പ്രൊജകട് നിലവിൽ വരിക. പ്രൊജക്ടിലേക്കുള്ള ആദ്യ സംഭാവന കണ്ടോത്ത് അബുബക്കർ ഹാജിയിൽ നിന്ന് മുനവ്വറലി തങ്ങൾ സ്വീകരിച്ചു.
സ്വാഗതസംഘം ചെയർമാൻ മഠത്തിൽ അബ്ദുറഹ്‌മാൻ അധ്യക്ഷനായി.സിറാസ് ദുബൈ ചാപ്റ്റർ ചെയർമാൻ പി.കെ അൻവർ നഹ മുഖ്യാഥിതിയായി. പ്രിൻസിപ്പൽ മായ.എസ് ശാന്തിസദനത്തെയും സിറാസ് ഡയറക്ടർ ഡോക്ടർ ഷറഫുദ്ദീൻ കടമ്പോട്ട് സിറാസ് റീഹബിലിറ്റേഷൻ വില്ലേജിനേയും പരിചയപ്പെടുത്തി സംസാരിച്ചു. സിറാസ് പ്രസിഡണ്ട് പി.ടി ഹനീഫ ഹാജി ഡോകുമെന്ററി പ്രകാശനം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി ദുൽകിഫിൽ,മിറാൾഡ ഗോൾഡ് ചെയർമാൻ ജലീൽ എടത്തിൽ, റൊട്ടാന ഖത്തർ ഗ്രൂപ്പ് ചെയർമാൻ റസാഖ് കുന്നുമ്മൽ,കെ. ഇമ്പിച്ച്യാലി, സജീവൻ ഒടിയിൽ, ഷൗക്കത്ത് നാദാപുരം പയ്യോളി മുൻസിപ്പാലിറ്റി മുൻ ചെയർമാൻ ഷഫീഖ് വടക്കയിൽ,മുൻസിപ്പൽ കൗൺസിലർമാരായ കെ.ടി വിനോദൻ,അൻവർ, പി.ടി.എ പ്രസിഡണ്ട് നൗഫൽ നന്തി,ഗായകൻ നിസാർ വടകര,മണിദാസ് പയ്യോളി, സീമ അമ്പാടി,കെ.അബ്ദുറഹ്‌മാൻ,സനീർ വില്ലം കണ്ടി,വി.എ ബാലകൃഷ്ണൻ,ബഷീർ മേലടി, കെ.പി വഹാബ്,വി.കെ.അബ്ദുൽ ലത്തീഫ്, നാസർ കെ.കെ, രാജൻ കൊളാവി, സലാം ഫർഹത്ത്,സഫ്നാസ് കൊല്ലം, എം.ടി ഹമീദ്, മുനീർ കെ.കെ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ സി. ഹബീബ് മസ്ഊദ് സ്വാഗതവും ശാന്തിസദനം മാനേജർപി.എം അബ്ദുൽ സലാം ഹാജി നന്ദിയും പറഞ്ഞു. തുടർന്ന് ദീപു തൃക്കോട്ടൂർ സംവിധാനം ചെയ്ത പിയാനോ എന്ന നാടകം ശാന്തിസദനം വിദ്യാർത്ഥികൾ അവതരിപ്പിച്ചു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.