Ticker

6/recent/ticker-posts

വടകര അറക്കൽ ബീച്ചിലെ കരിങ്കല്ലുകൾക്കിടയിൽ കുടുങ്ങിയ മൊബൈൽ ഫോൺ എടുത്ത് നൽകി വടകര അഗ്നിരക്ഷാ സേന

 


വടകര അറക്കൽ ബീച്ചിലെ കരിങ്കല്ലുകൾക്കിടയിൽ കുടുങ്ങിയ മൊബൈൽ ഫോൺ എടുത്ത് നൽകി വടകര അഗ്നി രക്ഷാ സേന.ഇന്നലെ രാത്രി ആണ് കുട്ടോത്ത് സ്വദേശി സമൽ പ്രകാശും  കൂട്ടുകാരും അറക്കൽ ക്ഷേത്രത്തിൽ വന്നപ്പോൾ  ബീച്ചിലും  എത്തിയത്.രാത്രി 10 മണിക്ക് അബദ്ധവശാൽ ഫോൺ കരിങ്കല്ലുകൾക്കിടയിൽ വീണുപോകുകയായിരുന്നു.ഫോൺ ഇല്ലാതെ വിഷമത്തോടെ രാത്രി വീട്ടിലേക്ക് തിരിച്ച് പോയ സമലും കൂട്ടുകാരും ഇന്ന് രാവിലെ വീണ്ടും തിരിച്ചെത്തി എല്ലാ ശ്രമങ്ങളും നടത്തി നിരാശയോടെ ആണ് അവസാനം ഉച്ചക്ക് ഒരു മണിക്ക് വടകര ഫയർ സ്റ്റേഷനിൽ വിളിച്ചത്. വടകര ഫയർ സ്റ്റേഷനിൽ നിന്നും സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ സി കെ ഷൈജേഷിൻ്റെ നേതൃത്വത്തിൽ ഷിജേഷ് ടി, അഗീഷ് പി , ലികേഷ് വി കെ , ജിബിൻ ടീ കെ , സുബൈർ കെ , സിവിൽ ഡിഫൻസ് അംഗം വിജേഷ് എം ടീ കെ എന്നിവർ ചേർന്ന് ക്രോ ബാർ ഉപയോഗിച്ചും കൈകൾ കൊണ്ടും കരിങ്കല്ലുകൾ മാറ്റി . ഒരു മണിക്കൂറോളം സമയത്തെ പരിശ്രമത്തിന് ശേഷം  ഫോൺ പുറത്തെടുത്ത് സമലിനെ ഏൽപ്പിച്ചു. സമൽ പ്രകാശും കൂട്ടുകാരും സന്തോഷത്തോടെ മടങ്ങി


Post a Comment

0 Comments