Ticker

6/recent/ticker-posts

ലോറി വാടക നൽകാത്തതിൽ പ്രതിഷേധം;തിക്കോടി എഫ്.സി.ഐയിൽ റേഷനരിവിതരണം തടസ്സപ്പെട്ടു

പയ്യോളി: ലോറി വാടക കിട്ടാത്തതിൽ പ്രതിഷേധിച്ചതിനെ തുടർന്ന് തിക്കോടി എഫ്.സി.ഐയിൽ ഇന്നലെ റേഷൻ അരി വിതരണം തടസ്സപ്പെട്ടു. രണ്ട് മാസത്തോളം ഓടിയ വാടക കിട്ടാത്തതിനെ തുടർന്നാണ് സംയുക്ത കോർഡിനേഷൻ കമ്മിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടന്നത്. കരാറുകാർ സ്വന്തം വണ്ടിയിൽ എഫ്.സി.ഐയിൽ നിന്നും ലോഡ് ഇറക്കുന്നത് ലോറിക്കാർ തടസ്സപ്പെടുത്തി. 
ഇന്നലെരാവിലെ 10 മുതൽ ഉച്ചക്ക് 12 മണി വരെ പ്രതിഷേധം നടന്നു
ലോറി വാടക കിട്ടാത്ത വിഷയത്തിൽ നിരവധി തവണ ലേബർ ഓഫീസറുമായി ബന്ധപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും സംസ്ഥാനത്തൊട്ടാകെ
കരാറുകാർ ലോറി വാടക നൽകാത്ത വിഷയമുണ്ടെന്നും കോർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ കുറ്റപ്പെടുത്തി. സർക്കാരിൽ നിന്നും യഥാസമയം വാടക കിട്ടുന്നില്ലെന്നാണ് കരാറുകാരുടെ വാദം. എന്നാൽ പ്രശ്നത്തിന്  പരിഹാരമാവുന്നില്ലെങ്കിൽ ഇന്നും സമരം തുടരുമെന്നു ഭാരവാഹികൾ അറിയിച്ചു

 

Post a Comment

0 Comments