Ticker

6/recent/ticker-posts

സ്വകാര്യ ബസ് തട്ടി നിയന്ത്രണംവിട്ട ലോറി മരത്തില്‍ ഇടിച്ച് ഡ്രൈവര്‍ മരിച്ചു.


കണ്ണൂര്‍: പള്ളിക്കുളത്ത് ദേശീയപാതയില്‍ സ്വകാര്യ ബസ് തട്ടി നിയന്ത്രണംവിട്ട ലോറി മരത്തില്‍ ഇടിച്ച് ഡ്രൈവര്‍ മരിച്ചു.കൊണ്ടോട്ടി പള്ളിക്കല്‍ ബസാറിലെ കുറ്റിയില്‍ ഹൗസില്‍ പറമ്പന്‍ ജലീല്‍ (43) ആണ് മരിച്ചത്. ക്ലീനര്‍ക്ക് പരിക്കേറ്റു.

ചെങ്കല്‍ കയറ്റിയ ലോറി പള്ളിക്കുളത്തെത്തിയപ്പോള്‍ ലോറിയുടെ പിറകില്‍ അതേ ഭാഗത്ത് നിന്നുവന്ന സ്വകാര്യബസ് ഇടിച്ചശേഷം കടന്നുപോയി. ഇതോടെ നിയന്ത്രണം വിട്ടാണ് റോഡിന്റെ ഇടതുഭാഗത്തുള്ള മരത്തിലിടിച്ചത്. ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു.സമീപത്തെ കടകളില്‍നിന്നുള്ളവരും നാട്ടുകാരും ഓടിയെത്തി .ജലീല്‍ ലോറിക്കുള്ളില്‍ സീറ്റില്‍ അമര്‍ന്ന നിലയിലായിരുന്നു. അദ്ദേഹത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ട് ആറോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ജില്ലാ ആസ്പത്രി മോര്‍ച്ചറിയില്‍.മരിച്ച ജലീലിന്റെ പിതാവ്: ഉണ്ണിമോയിന്‍. മാതാവ്: ആയിഷാബി. ഭാര്യ: ഷറഫുന്നീസ. മക്കള്‍: ആയിഷ നിത, നിഹ മെഹറിന്‍, നിഹാല്‍. സഹോദരങ്ങള്: റസ്മിയ, സാജിത, റഫീഖ്.

Post a Comment

0 Comments