Ticker

6/recent/ticker-posts

വഖഫ് ബിൽ :ചർച്ചയിൽ രാഹുൽ ഗാന്ധി ഒന്നും പറഞ്ഞില്ല പ്രിയങ്കാ ഗാന്ധി ലോക്സഭയിൽ എത്തിയുമില്ല .

 Spotkeralanews
നിർണായകമായ വഖഫ് ബിൽ ചർച്ചയിൽ രാഹുൽ ഗാന്ധി സംസാരിക്കാത്തതും പ്രിയങ്കാ ഗാന്ധി ലോക്സഭയിൽ എത്താത്തതും ചർച്ചയാകുന്നു. കോൺഗ്രസ് വിപ്പ് നൽകിയിട്ടും പ്രിയങ്ക ഗാന്ധി ഇന്നലെ ലോക്സഭയിൽ എത്താതിരുന്നതാണ് ഇപ്പോൾ ചർച്ചയാകുന്നത്. എന്നാൽ അസുഖബാധിതയായ ബന്ധുവിനെ കാണാൻ പ്രിയങ്ക ഗാന്ധി വിദേശത്ത് പോയെന്നാണ് ലഭിക്കുന്ന വിവരം. ഇക്കാര്യം എ.ഐ.സി.സി. അധ്യക്ഷനേയും, ലോക്സഭ സ്പീക്കറേയും അറിയിച്ചിരുന്നുവെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്.
 പാർലമെൻ്റ് സമ്മേളനത്തിൻ്റെ അവസാന 2 ദിവസം സഭയിൽ ഉണ്ടാകില്ലെന്ന് മുൻകൂട്ടി പ്രിയങ്ക അറിയിച്ചിരുന്നു. ലീവിന് അപേക്ഷിക്കുമ്പോൾ വഖഫ് ഭേദഗതി ബിൽ കൊണ്ടുവരുമെന്ന സൂചന ഉണ്ടായിരുന്നില്ലെന്നും പാർട്ടി വ്യത്തങ്ങൾ പറഞ്ഞു.

Post a Comment

0 Comments