Ticker

6/recent/ticker-posts

സൗദിയിൽ വാഹനാപകടം മലയാളി യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു.

റിയാദ്: സൗദിയിലെ ദുബയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. മലപ്പുറം കൊണ്ടോട്ടി ഐക്കരപ്പടി വെണ്ണായൂര്‍ സ്വദേശി കുറ്റിത്തൊടി ശരീഫിെന്റ മകന്‍ ഷെഫിന്‍ മുഹമ്മദ് (26), രാജസ്ഥാന്‍ സ്വദേശി ഇര്‍ഫാന്‍ അഹമ്മദ് (52) എന്നിവരാണ് മരിച്ചത്.
 തബൂക്കില്‍നിന്ന് ദുബയിലേക്ക് പോകുകയായിരുന്ന ഇവരുടെ വാന്‍ ടിപ്പര്‍ ലോറിയുടെ പിന്നിലിടിക്കുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ശിഖ്രി എന്ന സ്ഥലത്തു വച്ചാണ് അപകടം നടന്നത്. മൃതദേഹങ്ങള്‍ ദുബ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

0 Comments