Ticker

6/recent/ticker-posts

ടാർഗറ്റ് പൂർത്തിയാക്കാത്തതിന് മാർക്കറ്റിംഗ് കമ്പനി തൊഴിലാളികൾക്ക് നേരേ കൊടിയ പീഡനം : കഴുത്തിൽ ബെൽറ്റിട്ട്നായയെ പോലെ നടത്തിച്ചതായും വിവരം . മന്ത്രി ഇടപെട്ടു

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ് എന്ന സ്ഥാപനത്തിൽ ക്രൂര തൊഴിൽ പീഡനം മന്ത്രി വി. ശിവൻകുട്ടി ഇടപെട്ടു
ടാർഗറ്റ് പൂർത്തിയാക്കാത്ത തൊഴിലാളികളെ വസ്ത്രങ്ങൾ അഴിപ്പിച്ച ശേഷം നായ്ക്കളെ പോലെ കഴുത്തിൽ ബെൽറ്റിട്ട് നടത്തിച്ചെന്നും ഭക്ഷണം കഴിക്കാതിരിക്കാൻ വായിൽ ഉപ്പു വാരിയിട്ടെന്നുമാണ് വിവരം.
വീടുകളിൽ ഉത്പന്നങ്ങളുമായി വിൽപ്പനക്കെത്തുന്ന യുവാക്കൾക്കാണ് ഇത്തരം പീഡനം നേരിടേണ്ടി വന്നത്. ടാർഗറ്റ് പൂർത്തിയാക്കാൻ കഴിയാതെ വരുമ്പോഴാണ് ഇത്തരം ശിക്ഷാ നടപടികളിലേക്ക് കടക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം.
പീഡനത്തിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് പരാതിയില്ലെങ്കിലും ഇടപെടാം എന്ന് തൊഴിൽ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞത്.അന്വേഷിക്കാൻ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു

Post a Comment

0 Comments