Ticker

6/recent/ticker-posts

കായലിലേക്ക് വീട്ടില്‍ നിന്നും മാലിന്യം വലിച്ചെറിഞ്ഞതിന് ഗായകൻ എം.ജി. ശ്രീകുമാറിന് പിഴ ദൃശ്യങ്ങൾ പകർത്തിയത് വിനോദ സഞ്ചാരി

തിരുവനന്തപുരം: കൊച്ചി കായലിലേക്ക് വീട്ടില്‍ നിന്നും മാലിന്യം വലിച്ചെറിഞ്ഞതിന് ഗായകൻ എം.ജി. ശ്രീകുമാറിന് 25,000 രൂപ പിഴ ചുമത്തി. മുളവുകാട് പഞ്ചായത്തിലെ വീട്ടിൽ നിന്നും മാലിന്യപ്പൊതി കായലിലേക്ക് തള്ളുന്ന ദൃശ്യങ്ങൾ ഒരു വിനോദസഞ്ചാരി പകര്‍ത്തുകയായിരുന്നു. പിന്നീട് ഇത് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ, വീഡിയോയിലെ ദിവസും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതർ നടപടിയെടുക്കുകയായിരുന്നു.

ഗായകന്‍റെ വീട്ടില്‍ നിന്നാണെന്ന് മാലിന്യം വലിച്ചെറിയുന്നതെങ്കിലും ആരാണ് ഇത് ചെയ്തതെന്ന് തിരിച്ചറിയാനായിട്ടില്ല. വീട്ടിലെ ജോലിക്കാരാണ് മാലിന്യം വലിച്ചെറിഞ്ഞതെന്നുമാണ് അറിയാന്‍ സാധിച്ചതെന്ന് മുളവുകാട് പഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കുന്നത്. സംഭവത്തിൽ ഗായകൻ കഴിഞ്ഞ ദിവസം പിഴയും ഒടുക്കി.

Post a Comment

0 Comments