Ticker

6/recent/ticker-posts

പേരാമ്പ്രയിൽ ബസ് ബൈക്കിൽ ഇടിച്ചു വിദ്യാർത്ഥി മരിച്ചു

പേരാമ്പ്രയിൽ ബസ് ബൈക്കിൽ ഇടിച്ചു വിദ്യാർത്ഥി മരിച്ചു
പേരാമ്പ്ര സെന്റ് ഫ്രാൻസിസ് ചർച്ചിന് സമീപം ഉച്ചക്ക് 2 മണിയോടെ ആണ് സംഭവം. കോഴിക്കോട് നിന്നും കുറ്റ്യാടി വഴി നാദാപുരത്തെ പോകുക കയായിരുന്ന സേഫ്റ്റി ബസ് ആണ് മുളിയങ്ങൽ ചെക്യലത്ത് റസാക്കിന്റെ മകൻ ഷാദിൽ സഞ്ചരിച്ച ബുള്ളറ്റ് ബൈക്കിൽ ഇടിച്ചത്. ബസ് അമിത വേഗതയിൽ ആയിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.പേരാമ്പ്ര ഡിഗ്നിറ്റി കോളജിൽ രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിയാണ് ഷാദിൽ. പരീക്ഷ എഴുതി വീട്ടിലേക്കു പോകും വഴിയാണ് അപകടം .ഇടിച്ച ശേഷം ബസ് ബൈക്കിനെ 10 മീറ്ററോളം വലിച്ചിഴച്ച ശേഷം ആണ് നിർത്തിയതെന്ന് നാട്ടുകാർ പറഞ്ഞു.
 

Post a Comment

0 Comments