Ticker

6/recent/ticker-posts

ഗൃഹനാഥൻ വീട് കത്തിച്ച് അകത്ത് കയറി തൂങ്ങി മരിച്ചു

കൊല്ലം: അഞ്ചലിൽ ഗൃഹനാഥൻ വീട് കത്തിച്ച് അകത്ത് കയറി തൂങ്ങി മരിച്ചു. മംഗലത്തറ വീട്ടിൽ വിനോദ് (56) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. മദ്യലഹരിയിൽ ഭാര്യയോടും മക്കളോടും വഴക്കുണ്ടാക്കിയതിനു പിന്നാലെ ഗ്യാസ് സിലിണ്ടർ തുറന്ന് വിട്ട് തീയിട്ടതിനു ശേഷം വിനോദ് തൂങ്ങിമരിക്കുകയായിരുന്നു.
തീ പടർന്നതിനാൽ വീട്ടിലുണ്ടായിരുന്നവരെല്ലാം പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് പൂർണമായും തകർന്നു. പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments