Ticker

6/recent/ticker-posts

ഗെസ്റ്റ് ഹൗസിൽ നിന്നും മാധ്യമങ്ങളെ വിലക്കി സുരേഷ് ഗോപി. താൻ പുറത്തിറങ്ങുമ്പോൾ ഒരു മാധ്യമപ്രവർത്തകർ പോലും ഉണ്ടാവരുതെന്ന് നിർദേശിച്ചതായും ഉദ്യോഗസ്ഥർ


കൊച്ചി: എറണാകുളം ഗെസ്റ്റ് ഹൗസിൽ നിന്നും മാധ്യമങ്ങളെ വിലക്കി സുരേഷ് ഗോപി. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് ക്ഷുഭിതനായതിനെ പറ്റിയുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് മുഖം തിരിച്ച അദ്ദേഹം മാധ്യമങ്ങളെ പുറത്താക്കാൻ ആവശ്യപ്പെടുകയായിരുന്നു.
പിന്നാലെ മാധ്യമങ്ങൾ ചോദ്യം ചോദിക്കുന്നത് കേന്ദ്ര മന്ത്രിക്ക് അസൗകര്യം ഉണ്ടാക്കുന്നെന്നും അതിനാൽ പുറത്തുപോവണമെന്നും ഗെസ്റ്റ് ഹൗസ് ഉദ്യോഗസ്ഥർ വന്ന് മാധ്യമ പ്രവർത്തകരെ അറിയിക്കുകയായിരുന്നു. താൻ പുറത്തിറങ്ങുമ്പോൾ ഒരു മാധ്യമപ്രവർത്തകർ പോലും ഉണ്ടാവരുതെന്ന് സുരേഷ് ഗോപി നിർദേശിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത് സംഭവത്തിൽ മാധ്യമപ്രവർത്തകർ പ്രതിഷേധം അറിയിച്ചു

Post a Comment

0 Comments