Ticker

6/recent/ticker-posts

റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുന്ന എമ്പുരാന്‍ സിനിമയുടെ നിര്‍മാതാവ് ഗോകുലം ഗോപാലന്റെ ഓഫീസുകളിൽ ഇ.ഡി റൈഡ്.

കൊച്ചി: എമ്പുരാന്‍ സിനിമയുടെ നിര്‍മാതാവ് ഗോകുലം ഗോപാലന്റെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഓഫീസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ചെന്നൈ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ ഗോകുലംഓഫീസുകളിലാണ് ഇഡി പരിശോധന നടക്കുന്നത്.

ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ രാജേഷ് നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തുന്നത്. ഗോകുലം ഗോപാലന്‍ നിര്‍മിച്ച മോഹന്‍ലാല്‍- പൃഥ്വിരാജ് സിനിമ ‘എമ്പുരാന്‍’ 200 കോടി ക്ലബില്‍ ഇടംനേടിയിരുന്നു. കളക്ഷനില്‍ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുന്നതിനിടെയാണ് റെയ്ഡ് നടക്കുന്നത്.

എമ്പുരാനില്‍ ഗുജറാത്ത് കലാപത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയത് സംഘപരിവാരത്തെ പ്രകോപിപ്പിച്ചിരുന്നു. നിര്‍മതാക്കാളുടെയും സംവിധായകന്റെയും സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്ന് ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ ആവശ്യമുന്നയിക്കുകയും ചെയ്തിരുന്ന സാഹചര്യത്തിലാണ് ഇഡി റൈഡ്

Post a Comment

0 Comments