Ticker

6/recent/ticker-posts

ചിറക്കര ശാഹെ മദീനക്ക് നാളെ തുടക്കം.



 പയ്യോളി | കേരള മുസ് ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ചിറക്കര സംഘടിപ്പിക്കുന്ന ശാഹെ മദീന മദ്ഹ് റസൂൽ പ്രഭാഷണത്തിനും ബുർദ മജ്ലിസിനും നാളെ തുടക്കം.
ചിറക്കര താജുൽ ഉലമ നഗരിയിൽ നടക്കുന്ന പരിപാടിയിൽ നാളെ രാത്രി ഏഴിന് അനസ് അമാനി പുഷ്പഗിരി മദ്ഹു റസൂൽ പ്രഭാഷണം നടത്തും.എസ് വൈ എസ് സോൺ പ്രസിഡണ്ട് ഹബീബ് റഹ്മാൻ സുഹ്‌രി ഉദ്ഘാടനം ചെയ്യും. നഗരിയിൽ ഉയർത്താനുള്ള പതാക സമസ്ത കേന്ദ്ര മുശാവറ അംഗം പുറക്കാട് വി എം മുഹ് യുദ്ദീൻ കുട്ടി മുസ്ലിയാരിൽ നിന്നും ഏറ്റുവാങ്ങി. തിങ്കളാഴ്ച നടക്കുന്ന ബുർദ മജ്‌ലിസ് കേരള മുസ്ലിം ജമാഅത്ത് സർക്കിൾ ജനറൽ സെക്രട്ടറി സലിം കീരങ്കൈ ഉദ്ഘാടനം ചെയ്യും.
 ബുർദ മജ്ലിസിൽ സയ്യിദ് ത്വാഹാ തങ്ങൾ പൂക്കോട്ടൂർ, ഹാഫിള് ജാബിർ സഖാഫി ഓമശ്ശേരി, അസ്ഹർ റബ്ബാനി കല്ലൂർ, ഷഹിൻ ബാബു താനൂർ, മുർഷാദ് കാലിക്കറ്റ്, റിയാസ് അന്തമാൻ എന്നിവർ പങ്കെടുക്കും.

 .

Post a Comment

0 Comments