Ticker

6/recent/ticker-posts

തിക്കോടി ഗ്രാമപഞ്ചായത്ത് കല്ലകം ബീച്ചിൽ ലൈഫ് ഗാർഡുകളെ നിയോഗിച്ചു

 തിക്കോടി കല്ലകത്ത് ബീച്ചിൽ വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി ലൈഫ് ഗാർഡുകളെ നിയോഗിച്ചു. തീരപ്രദേശത്തെ മത്സ്യത്തൊഴിലാളികൾക്ക് പരിശീലനം നൽകിയാണ് തീരദേശ ഗാർഡുകളായി നിയമിച്ചത്. സുരക്ഷാ ഗാർഡുകൾക്കുള്ള ഐഡന്റിറ്റി കാർഡ് വിതരണം പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ജമീലാസമദ് വിതരണം ചെയ്തു. തിക്കോടി തീരദേശത്തെ ആറു മത്സ്യ തൊഴിലാളികൾക്കാണ് ഐഡന്റിറ്റി കാർഡ് നൽകിയത്. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ പി ഷക്കീല, വാർഡ് മെമ്പർ മാർ തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. റെസ്ക്യൂ ഗാർഡ് അംഗങ്ങൾ നിർദ്ദേശങ്ങൾ അവതരിപ്പിച്ചു. അസിസ്റ്റന്റ് സെക്രട്ടറി എംടി വിനോദ്, എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments