Ticker

6/recent/ticker-posts

എസ് വൈ എസ് യുവാവിന് സാന്ത്വനം മുച്ചക്രവാഹനം വിതരണം ചെയ്തു


പേരാമ്പ്ര: ചെറുവണ്ണൂർ യൂണിറ്റിൽ പെയിൻ്റിംഗിനിടയിൽ വീടിന്റെ മുകളിൽ നിന്നും വീണു പരിക്കുപറ്റിയ യുവാവിന് സാന്ത്വനവുമായി എസ് വൈ എസ് സാന്ത്വനം.
എസ് വൈ എസ് കോഴിക്കോട് നോർത്ത് ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ പേരാമ്പ്ര സോൺ കമ്മിറ്റിയാണ് യുവാവിന് മുച്ചക്ര വാഹനം കൈമാറിയത്. 
ചെറുവണ്ണൂർ ടൗണിൽ നടന്ന ചടങ്ങിൽ എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷൻ ഇസ്മാഈൽ മിസ്ബാഹി ചെറുമോത്ത് വാഹത്തിൻ്റെ താക്കോൽ കൈമാറി, യൂസ് ഫ് ലത്വീഫി കുന്നരം വെള്ളി, ലത്വീഫ് വാളൂർ, ശംസുദ്ധീൻ നിസാമി കൈപ്രം, അബ്ദുറസാഖ് ബദവി കുട്ടോത്ത്, സിദ്ധീഖ് സഖാഫി കൈപ്രം അബ്ദു റഹീം സൈനി, ബശീർ സി എന്നിവർ സംബന്ധിച്ചു.
ഫോട്ടോ: തൊഴിലിനിടെ വീണ് പരിക്കേറ്റ യുവാവിനുള്ള മുച്ചക്ര വാഹനം ഇസ്മാഈൽ മിസ്ബാഹി ചെറുമോത്ത് കൈമാറുന്നു.

Post a Comment

0 Comments