Ticker

6/recent/ticker-posts

പടക്കനിര്‍മ്മാണ ശാലയില്‍ വൻപൊട്ടിത്തെറി 8 പേര്‍ മരണപ്പെട്ടു 7 പേർക്ക് പരിക്ക്

അമരാവതി: ആന്ധ്രയിലെ പടക്ക നിര്‍മ്മാണ ശാലയില്‍ വന്‍ പൊട്ടിത്തെറി. രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ 8 പേര്‍ മരണപ്പെട്ടു 
 ജില്ലയിലെ കോട്ടവുരട്‌ല എന്ന സ്ഥലത്തെ പടക്ക നിര്‍മാണ ഫാക്ടറിയിൽ ഉച്ച കഴിഞ്ഞാണ് പൊട്ടിത്തെറി നടന്നത് ഏഴ് പേര്‍ക്ക് സംഭവത്തിൽ പൊള്ളലേറ്റു. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

15 പേരാണ് അപകടസമയത്ത് പടക്ക നിര്‍മാണ ശാലയിലുണ്ടായിരുന്നത്. സ്ഫോടനത്തില്‍ പടക്കനിര്‍മാണ യൂണിറ്റ് പൂര്‍ണമായും തകര്‍ന്നു വീണു

അപകടത്തില്‍ മരിച്ചവരെല്ലാം കാക്കിനട ജില്ലയിലെ സമര്‍ലകോട്ട നിവാസികളാണ്. പൊലീസും അഗ്‌നി രക്ഷാസേന ഉദ്യോഗസ്ഥരും ചേര്‍ന്ന് തീയണച്ചാണ് പരിക്കേറ്റവരെ പുറത്തെത്തിച്ചത്.

Post a Comment

0 Comments