Ticker

6/recent/ticker-posts

കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ലിഫ്റ്റ് ജോലിക്കിടെ 2 പേർക്ക് ഷോക്കേറ്റു ഒരാളുടെ നില ഗുരുതരം

കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ലിഫ്റ്റ്  ജോലിക്കിടെ 2 പേർക്ക് ഷോക്കേറ്റു ഒരാളുടെ നില ഗുരുതരം. ഇന്ന് ഉച്ചയ്ക്ക് 12.15 നാണ് അപകടം.  .  
ട്രെയിൻ കടന്നു പോകുന്ന മെയിൻ ലൈനിൽ നിന്നാണ്  ഷോക്കേറ്റ്. പൈപ്പ് ഊരി മാറ്റുന്നതിനിടയിൽ ലൈൻ പോസ്റ്റിൻ്റെ മുകൾ ഭാഗത്ത് പൈപ്പ് തട്ടിയപ്പോൾ ഷോക്കേൽക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ രണ്ട് പേരാണ് ഉണ്ടായിരുന്നത്. ഒരാൾ ഷോക്കേറ്റ് തെറിച്ചുവീണു. മറ്റേയാൾ പൈപ്പിൽ തന്നെ പറ്റിപ്പിടിച്ചുപോയതിനാൽ ശരീരം കത്തി ഗുരുതരമായി പരിക്കേറ്റു.
കൊയിലാണ്ടി പോലീസും ഫയർഫോഴ്സു‌ം സ്ഥലത്തെത്തി പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക്  ആശുപത്രിയിലേക്ക് മാറ്റി

Post a Comment

0 Comments