Ticker

6/recent/ticker-posts

മരിച്ചവരിൽ മലയാളിയും രണ്ട് വിദേശിയും: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ മരണ സംഖ‍്യ 26 ആയി

ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരിൽ മലയാളിയും. രണ്ട് വിദേശിയും  എറണാകുളം ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രനാണ് (68) മരിച്ചതെന്നാണ് വിവരം. കുടുംബത്തിനൊപ്പം തിങ്കളാഴ്ചയാണ് രാമചന്ദ്രൻ കശ്മീരിലേക്ക് പോയത്.
‌മറ്റു കുടുംബാംഗങ്ങൾ സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ഭീകരാക്രമണത്തിൽ മരണ സംഖ‍്യ 26 ആയി. ശ്രീനഗറിലെത്തിയ കേന്ദ്ര ആഭ‍്യന്തര മന്ത്രി അമിത് ഷാ ഉന്നത ഉദ‍്യോഗസ്ഥരുമായി ചർച്ച നടത്തുകയാണ്
ചൊവ്വാഴ്ചയോടെ ഭീകരാക്രമണം നടന്ന സ്ഥലം അമിത് ഷാ സന്ദർശിക്കും. ഏഴംഗ സംഘമാണ് ഭീകരാക്രമണം നടത്തിയതെന്ന് സുരക്ഷാ സേന അറിയിച്ചു
ഭീകരാക്രമണത്തെ ലോകരാജ്യങ്ങൾ അപലപിച്ചു   കുറ്റക്കാർക്ക് ശക്തമായ ശിക്ഷ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ഭീകരാക്രമണഅന്വേഷണം എൻ ഐ  എ ഏറ്റെടുത്തു

Post a Comment

0 Comments