Ticker

6/recent/ticker-posts

നവജീവൻ കലാ വേദി "ജ്വാല 2025" ശ്രദ്ധേയമായി

  
തിരുന്നാവായ.. വൈരങ്കോട് ,  നവജീവന്റ ഇരുപതാം വാർഷികത്തോട് അനുബന്ധിച്ച് പെരുന്നാൾ, വിഷു, ഈസ്റ്റർ സന്ദേശങ്ങൾ ചേർത്തു പിടിച്ചു വൈരങ്കോടുള്ള നവജീവൻ വിദ്യാദീപം വായനശാല വേദിയിൽ നടത്തിയ "ജ്വാല 2025" ഏറെ ശ്രദ്ധേയമായി. മാസ്റ്റർ അർജുന്റെ പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ച പരിപാടിക്ക് തിരക്കഥാകൃത്തും സിനിമ  സംവിധായകനുമായ രവീന്ദ്രനാഥ് വൈരങ്കോട് സ്വാഗതം പറഞ്ഞു. ടി .കെ അലവിക്കുട്ടി അധ്യക്ഷത വഹിച്ചു. പ്രശസ്ത സാഹിത്യകാരനും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി ഉദ്ഘാടനം നിർവഹിച്ചു. ഓരോ ആഘോഷവും സമൂഹത്തിനു മുമ്പിലേക്കുള്ള സൗഹൃദ സന്ദേശ ജ്വാല ആകണമെന്നും, അത് മുറുകെ പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന്," ലഹരി വേണ്ടതും, വേണ്ടാത്തതും" എന്ന വിഷയത്തിൽ തിരുന്നാവായ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. ടി മുസ്തഫ മുഖ്യപ്രഭാഷണം നടത്തി .വെട്ടൻ ശരീഫ് ഹാജി,അബ്ദുൽ ജലീൽ ടി.വി   ,ടി. കെ മുഹമ്മദ് കുട്ടി, ഷെരീഫ് തിരുത്തി, ശറഫുദ്ദീൻ കക്കിടി,   അശ്വിൻകൃഷ്ണജിഷ്ണുനാഥ്‌,  കെ.എ.ഖാദർ, ,റീന പാലക്കാട്ട് , കാർത്തിക് വള്ളത്തോൾ, മുരളീധരൻ, വേണുഗോപാൽ പാലക്കാട്ട്, അഷ്റഫ് വയനാട് എന്നിവർ സംസാരിച്ചു. 

നൃത്താധ്യാപിക സുഭദ്ര ടീച്ചർ ,ജീവകാരുണ്യ പ്രവർത്തകൻ ബക്കർ അമരിയിൽ, എഴുത്തുകാരൻ അനസ് കുറ്റൂർ,മുൻ സൈനിക ഉദ്യോഗസ്ഥനും നാടകനടനുമായ മോഹൻദാസ് മുതലേത്ത്, സിനിമ പിന്നണിഗായകൻ സുരേഷ് നാരായണൻ കോഴിക്കോട് , vfx ആർട്ടിസ്റ്റ് അഭിലാഷ് തിരൂർ, എന്നിവരെ അനുമോദിച്ചു. മികച്ച കർഷകനും അഭിനേതാവുമായ പരേതനായ മാട്ടുമ്മൽ ദാമോദരൻ നായരെ ചടങ്ങിൽ അനുസ്മരിച്ചു. അദ്ദേഹത്തിന് വേണ്ടി മകൻ വേണുഗോപാൽ നവജീവന്റെ ആദരം ഏറ്റുവാങ്ങി.
 
കവയത്രിയും കഥാകൃത്തുമായ പ്രമീള ടീച്ചർ വിദ്യാദീപം വായനശാലയ്ക്ക് ടീച്ചർ എഴുതിയ "ജീനുകളുടെ ജൈത്രയാത്ര" കഥാസമാഹാരത്തിന്റെ കോപ്പികൾ അനസ് കൂറ്റൂർന് കൈമാറി .അഷ്റഫ് ബാപ്പു കൈത്തക്കര നന്ദി പ്രകാശിപ്പിച്ചു. 
നസീബ് അനന്താവൂരിന്റെ 
മതമൈത്രി ഗാനമായ "ആദമിന്റെ മക്കളായ നമ്മൾ ഒന്നല്ലേ.." എന്ന ഗാനം സംഗീത സംവിധായകൻ അശ്വിൻ കൃഷ്ണ ജിഷ്ണുനാഥിന്റെ തബല അകമ്പടിയോടെ, ഹസ്സൻ കുത്തുകല്ല് ടൈമർ വായിച്ച് ,കെ.ടി മുഹമ്മദ് തന്നെ ഹാർമോണിയം വായിച്ചാലപിച്ചു.  തുടർന്ന്, സംഘനൃത്തം, സിംഗിൾ ഡാൻസ് ,ഗാനമേള തുടങ്ങി വിവിധ കലാപരിപാടികൾ  അരങ്ങേറി.പഴമയുടെ മാധുര്യം ഒട്ടും ചോരാതെ, രവീന്ദ്രനാഥ് വൈരങ്കോടിന്റെ തറവാട്ട് മുറ്റത്ത്, വായനശാലയുടെ സ്ഥിരം പ്രതിമാസ ശനിയാഴ്ച പരിപാടി ക്കുവേണ്ടി സ്ഥാപിച്ച വേദിയിൽ നടത്തിയ വൈവിധ്യമാർന്ന പരിപാടികൾ സംഘാടനം കൊണ്ടും പങ്കാളിത്തം കൊണ്ടുംഏറെ ശ്രദ്ധേയമായ ഒന്നായിരുന്നു.

Post a Comment

0 Comments