Ticker

6/recent/ticker-posts

ജീപ്പും ലോറിയും കൂട്ടിയിടിച്ച് 2 മരണം മൂന്നുപേർക്ക് പരിക്ക്

കോട്ടയം: കോട്ടയത്ത് എംസി റോഡിൽ നാട്ടകം പോളിടെക്നിക് കോളെജിന് സമീപം ജീപ്പും ലോറിയും കൂട്ടിയിടിച്ച് 2 മരണം. ജീപ്പ് ഡ്രൈവറായ തൊടുപുഴ സ്വദേശി സനോഷും യാത്രക്കാരനായ തമിഴ്നാട് സ്വദേശിയുമാണ് മരിച്ചത്. അപകടത്തിൽ 3 പേർക്ക് പരുക്കേറ്റു
ജീപ്പിന് പിന്നിലിരുന്ന 3 പേർക്കാണ് പരുക്കേറ്റത്. ജീപ്പിന്‍റെ മുൻവശം പൂർണമായും തകർന്നു. അഗ്നിരക്ഷാ സേനയെത്തിയാണ് വണ്ടി മാറ്റിയത്. അപകടത്തിനു പിന്നാലെ ഏറെ നേരം പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു

Post a Comment

0 Comments