Ticker

6/recent/ticker-posts

പഴയമാർക്കറ്റ് - കൊയിലാണ്ടി ഹാർബർ - വലിയമങ്ങാട് റോഡ്,അരയങ്കാവ് കൂത്തo വള്ളി റോഡ് ഭരണാനുമതിയായി




കൊയിലാണ്ടി:    ഏറെക്കാലമായി യാത്രാ ദുരിതമനുഭവിക്കുന്ന പഴയമാർക്കറ്റ് - കൊയിലാണ്ടി ഹാർബർ - വലിയമങ്ങാട് റോഡ് , അരയങ്കാവ് കൂത്തo വള്ളി റോഡ് എന്നിവയ്ക്ക് ഭരണാനുമതിയായി . കൊയിലാണ്ടി ഹാർബറിലേക്കുള്ള പ്രധാന മാർഗ്ഗമായ രണ്ട് റോഡ് തകർന്നത് മത്സ്യതൊഴിലാളികൾക്കും നാട്ടുകാർക്കും ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു.

പഴയമാർക്കറ്റ് - വലിയ മങ്ങാട് റോഡ് പുനരുദ്ധാരണത്തിലൂടെ ഇതിന് പരിഹാരമാവുകയാണ് . ഇതിന് 1 കോടി 41 ലക്ഷം രൂപയ്ക്കാണ് ഭരണാനുമതിയായത് . നിലവിൽ റോഡ് സൗകര്യമില്ലാത്ത കൊല്ലം ഭാഗത്തുള്ള മത്സ്യതൊഴിലാളികൾക്ക് ഹാർബറിലേക്ക് എത്തിച്ചേരാനുള്ള ഒരു എളുപ്പമാർഗ്ഗമാണ് അരയങ്കാവ് - കൂത്തം വള്ളി റോഡ് . ഇതിന് 1 കോടി 16 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത് . രണ്ട് ചെറിയ പാലങ്ങൾ ഇതിൽ ഉൾപ്പെടുന്നുണ്ട് . ഇത് യാഥാർത്ഥ്യമാകുന്നതോടെ കൊല്ലം ഭാഗത്തുള്ള മത്സ്യത്തൊഴിലാളികൾക്കും നാട്ടുകാർക്കും എളുപ്പത്തിൽ കൊയിലാണ്ടി ഹാർബറിൽ എത്തിച്ചേരാൻ സാധിക്കും .

നിലവിൽ 28 കോടിയുടെ രണ്ടാംഘട്ട വികസനം നടന്നു വരുന്ന കൊയിലാണ്ടി ഹാർബറിന് ഏറെ മുതൽ കൂട്ടാകുന്ന റോഡുകളാണിവ . വലിയ മങ്ങാട് മുതൽ കാപ്പാട് വരെയുള്ള കടൽ ഭിത്തിയുടെ റീ ഫോർമേഷന് ഇതിനകം 6 കോടി രൂപയുടെ ഭരണാനുമതി ലഭിക്കുകയും തുടർന്ന് ടെണ്ടർ നടപടികളും പൂർത്തിയാവുകയും ചെയ്തതാണ് . കടൽ ഭിത്തിയുടെ റീ ഫോർമേഷൻ വർക്ക് പൂർത്തിയാകുന്നതോടെ കാപ്പാട് മുതൽ വലിയ മങ്ങാട് വരെയുള്ള റോഡിൻ്റെ പ്രവൃത്തിയാരംഭിക്കും.

Post a Comment

0 Comments