Ticker

6/recent/ticker-posts

"തണൽ EIC" ഇഫ്താർ സംഗമവും ലഹരി വിരുദ്ധ ബോധവൽക്കരണവും നടത്തി



 കുറുന്തോടി : തണൽ മണിയൂരിന്‍റെ നേതൃത്വത്തിൽ ഇഫ്താർ വിരുന്നും ലഹരി വിരുദ്ധ ബോധവൽക്കരണവും നടത്തി. തണലിലെ വിദ്യാർത്ഥികളും രക്ഷിതാക്കളുമടക്കം നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ഇഫ്താർ സംഗമ വേദിയിൽ, നോമ്പുതുറക്ക് മുമ്പായി ലഹരിക്കെതിരെ നാട് ഒന്നാകെ കൈകോർക്കുമെന്ന് പ്രതിജ്ഞ ചെയ്തു.

ചടങ്ങിൽ കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച വില്ലേജ് ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. അബ്ദുൾ സലാമിനെ ആദരിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ ശ്രീ. അബ്ദുൽസലാം ചൊല്ലിക്കൊടുത്തു. ശ്രീ. നസീർ മദനി മുഖ്യ പ്രഭാഷണം നടത്തി. തണൽ കൺവീനർ എൻ.കെ ഹാഷിം സ്വാഗതം പറഞ്ഞു.തണൽ ചെയർമാൻ കെ.പി അഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നവോദയ പ്രിൻസിപ്പൽ ശ്രീ.സുരേഷ് മാസ്റ്റർ ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖർ, തണൽ കമ്മിറ്റി അംഗങ്ങൾ തുടങ്ങി നിരവധിപേർ പങ്കെടുത്തു.

Post a Comment

0 Comments