Ticker

6/recent/ticker-posts

എസ്.എൻ.ബി.എം.ഗവ.സ്കൂളിൽ ലഹരിക്കെതിരെ പ്രത്യേക അസംബ്ലി നടത്തി

 
പയ്യോളി: മേലടി എസ് എൻ ബി എം ഗവ. യു പി സ്കൂളിൽ ലഹരി വിരുദ്ധ പരിപാടികളുടെ ഭാഗമായി പ്രത്യേക അസംബ്ലി നടത്തി.ആനുകാലികമായ സംഭവങ്ങളുടെയും സാഹചര്യങ്ങളുടെയും പശ്ചാത്തലത്തിൽ,ലഹരിയുടെയും അക്രമത്തിൻ്റെയും ലോകത്ത് എത്തിപ്പെടാതിരിക്കാൻ കുട്ടികൾ ജാഗ്രത പുലർത്തേണ്ട കാര്യങ്ങൾ അസംബ്ലിയിൽ ബോധവൽക്കരണം നടത്തി. പ്രധാനാധ്യാപകൻ എം.സി.പ്രമോദ്, കെ.സറീന, ആർ.എസ്. ദീപ, എം.ഗോപീഷ്, അഞ്ജു പി.പി എന്നിവർ പ്രസംഗിച്ചു.സ്കൂൾ ലീഡർ ശ്രേയ ഷിജിത്ത് കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

Post a Comment

0 Comments