Ticker

6/recent/ticker-posts

കൊയിലാണ്ടി സ്റ്റേഡിയത്തിന് സമീപത്ത് വെച്ച് യുവാവിന് കുത്തേറ്റു

കൊയിലാണ്ടി സ്റ്റേഡിയത്തിന് സമീപത്ത് വെച്ച് യുവാവിന് കുത്തേറ്റു. ഫോൺ പിടിച്ചു വാങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. പയ്യോളി അങ്ങാടി പുതുക്കുടി അൽത്താഫ് (25) നാണ് വാക്കേറ്റത്തിനിടെ കുത്തേറ്റത്.


വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. അൽത്താഫിൻ്റെ ഫോൺ ശ്യാം, ജിത്തു എന്നിവർ തട്ടിപ്പിക്കുകയായിരുന്നുവത്രെ. തുടർന്ന്, ഫോൺ വാങ്ങിയെടുക്കുവാനുള്ള ശ്രമം തർക്കത്തിൽ എത്തുകയായിരുന്നു 
അൽത്താഫ്, ശ്യാമിൽ നിന്നും ഫോൺ തിരിച്ചു വാങ്ങിയതിനെ തുടർന്ന്, ശ്യാം കൈവശമുണ്ടായിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്നാണ് അൽത്താഫ് പറയുന്നത് തുടർന്ന് പോലീസ് സ്റ്റേഷനിൽ എത്തിയ ഇയാളെ പോലീസ് ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു എന്നാൽ ആശുപത്രിയിൽ പോകാതിരുന്ന ഇയാളെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലേക്ക് മാറ്റി

Post a Comment

0 Comments