Ticker

6/recent/ticker-posts

വടകരയിൽ മോഷ്ടിച്ച ബൈക്കുമായി അഞ്ച് വിദ്യാർത്ഥികൾ പിടിയിൽബൈക്കുകൾ ഉപയോഗിച്ചത് പെയിൻറ് മാറ്റിയും വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചും

 വടകരയിൽ മോഷ്ടിച്ച ബൈക്കുകളുമായി സ്കൂൾ വിദ്യാർഥികൾ പിടിയിൽ 6 ബൈക്കുകളുമായി 5 വിദ്യാർഥികളാണ് പോലീസ് പിടിയിലായത്. വടകരയ്ക്ക് സമീപപ്രദേശങ്ങളിലെ സ്കൂളുകളിൽ 9,10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളാണ് പിടിയിലായത്.


രാത്രികാലങ്ങളിൽ വീട്ടുകാരറിയാതെ പുറത്തിറങ്ങിയാണ് ഇവർ മോഷണം നടത്തിയത്. ബൈക്കുകളുടെ ലോക്ക് പോട്ടിച്ചാണ് അവ മോഷ്ടിക്കുന്നത്. മോഷ്ടിച്ച ബൈക്കുകളിൽ ചിലതിനെ നിറം മാറ്റുകയും വ്യാജ നമ്പർ പ്ലേറ്റുകൾ സ്ഥാപിക്കുകയും ചെയ്തതായി കണ്ടെത്തി. ഇവർ ഇത് ഉപയോഗിച്ച് വരികയായിരുന്നു.

വടകര ഭാഗത്ത് വ്യാപകമായി ബൈക്ക് മോഷണങ്ങൾ നടക്കുന്നുണ്ടെന്ന പരാതി ഉയർന്നിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങടക്കം പരിശോധിച്ച് നടത്തിയ തെരച്ചിലിലാണ് വിദ്യാർഥികൾ പിടിയിലാവുന്നത്.

Post a Comment

0 Comments