Ticker

6/recent/ticker-posts

മുടി വെട്ടിയെത് നിർണ്ണായകമായി : താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി

മലപ്പുറം: താനൂരില്‍ നിന്നു ബുധനാഴ്ച മുതല്‍ കാണാതായ പ്ലസ് ടു വിദ്യാര്‍ഥിനികളെ കണ്ടെത്തി. ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്നു ഇരുവരെയും മഹാരാഷ്ട്രയിലെ ലോണാവാല സ്റ്റേഷനിലനില്‍ നിന്ന് റെയില്‍വേ പൊലീസ്  കണ്ടെടുത്തുകയായിരുന്നു. കേരള പൊലീസ് റെയിൽവേ ഉദ്യോഗസ്ഥന് നൽകിയ ഫോട്ടോയില്‍ നിന്നാണ് കുട്ടികളെ തിരിച്ചറിഞ്ഞത്

കുട്ടികള്‍ സുരക്ഷിതരാണെന്നും പുനെ ആര്‍പിഎഫ് ഓഫീസിലേക്ക് ഇരുവരേയും കൊണ്ടു പോയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. വീട്ടിലേക്ക് എത്തിയാല്‍ ബന്ധുക്കള്‍ വഴക്കു പറയുമോ എന്ന ഭയമുള്ളതായി ഇരുവരുമായി ഫോണില്‍ സംസാരിച്ച താനൂര്‍ ഡിവൈഎസ്പി പറഞ്ഞു.
മുംബൈയിലെ ഒരു സലൂണില്‍ പോയി ഇരുവരും മുടി വെട്ടിയതാണ് ഇവരെക്കുറിച്ച് നിര്‍ണായക വിവരം ലഭിക്കാന്‍ സാധിച്ചത്. സലൂണ്‍ ജീവനക്കാരിയാണ് പെണ്‍കുട്ടികളുടെ വീഡിയോ പകര്‍ത്തിയത്. പെണ്‍കുട്ടികള്‍ക്കൊപ്പം മുംബൈ വരെ മഞ്ചേരി സ്വദേശിയായ റഹിം അസ് ലം എന്ന യുവാവും ട്രെയിനിലുണ്ടായിരുന്നുവെന്ന വിവരവും ലഭിച്ചു. നേത്രാവതി എക്‌സ്പ്രസ്സില്‍ പന്‍വേലില്‍ വന്നിറങ്ങിയ ഇവര്‍ അവിടെനിന്ന് സബര്‍ബന്‍ ട്രെയിനില്‍ സിഎസ്ടി റെയില്‍വേ സ്റ്റേഷനില്‍ എത്തുകയും ഇവിടെ വച്ച് വേര്‍പിരിഞ്ഞെന്നുമാണ് യുവാവ് നല്‍കുന്ന വിശദീകരണം. മഞ്ചേരിയിലെ വസ്ത്രശാലയിലേക്ക് തുണിത്തരങ്ങള്‍ വാങ്ങാനാണ് താന്‍ മുംബൈയില്‍ വന്നതെന്നും പെണ്‍കുട്ടികളെ കോഴിക്കോട്ട് വച്ച് ട്രെയിനില്‍ ആണ് താന്‍ കണ്ടതെന്നും ഇരുവരുമായും ഇന്‍സ്റ്റഗ്രാമില്‍ പരിചയമുണ്ടെന്നുമാണ് ഇയാള്‍ പറയുന്നത്.

 

Post a Comment

0 Comments