Ticker

6/recent/ticker-posts

കൈക്കുഞ്ഞിനെ തീയുടെ മുകളിൽ തലകീഴായി കെട്ടിത്തൂക്കി സംഭവം ദുർമന്ത്രവാദത്തിന്‍റെ പേരിൽ

 
ഭോപ്പാൽ : ദുർമന്ത്രവാദത്തിന്‍റെ പേരിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ തീയുടെ മുകളിൽ തലകീഴായി കെട്ടിത്തൂക്കി. മധ്യപ്രദേശിലെ ഭോപ്പാലിൽ ആണ് സംഭവം ഇതേ തുടർന്ന് കുഞ്ഞിന്‍റെ കാഴ്ച ശക്തി നഷ്ടമായി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുഞ്ഞ് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്ന് രക്ഷിതാക്കൾ കുഞ്ഞിനെ സമീപത്തുള്ള മന്ത്രവാദിയുടെ അടുത്ത്

കൊണ്ടുപോകുകയായിരുന്നു. മന്ത്രവാദത്തിന്‍റെ ഭാഗമായാണ് കുഞ്ഞിനെ തലകീഴായി തീക്ക് മുകളിൽ കെട്ടിത്തൂക്കിയത്.
കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നാണ് വിവരം പുറംലോകം അറിയുന്നത്. പോലീസ് കേസെടുത്ത് ചെയ്ത് അന്വേഷണം ആരംഭിച്ചു.

 

Post a Comment

0 Comments