Ticker

6/recent/ticker-posts

പരിശോധനയ്ക്കിടെ പൊലീസിനെ കണ്ട് ഭയന്നോടി എംഡി എം എ പാക്കറ്റ് വിഴുങ്ങിയ കോഴിക്കോട് സ്വദേശി മരണപ്പെട്ടു


കോഴിക്കോട്: പരിശോധനയ്ക്കിടെ പൊലീസിനെ കണ്ട് ഭയന്നോടി എംഡി എം എ പാക്കറ്റ് വിഴുങ്ങിയ കോഴിക്കോട് സ്വദേശി മരണപ്പെട്ടു
 മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് മരിച്ചത്. 130 ഗ്രാം എംഡിഎംഎ അടങ്ങിയ പാക്കറ്റാണ് ഇയാൾ വിഴുങ്ങിയത്. പിന്നീട് താമരശേരി പൊലീസിന്‍റെ പിടിയിലായപ്പോൾ ഷാനിദ് തന്നെയാണ് ഈ കാര‍്യംപറഞ്ഞത്
തുടർന്ന് പൊലീസ് ഉദ‍്യോഗസ്ഥർ താമരശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് ഡോക്‌ടർമാരുടെ നിർദേശത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ചികിത്സയ്ക്കിടെ യുവാവ് മരണത്തിന് കീഴടങ്ങി


സിടി സ്കാൻ, എൻഡോസ്കോപ്പി പരിശോധനകളുടെ അടിസ്ഥാനത്തിൽ ഷാനിദിന്‍റെ വയറിനുള്ളിൽ രണ്ടു ചെറിയ പ്ലാസ്റ്റിക് പൊതികളുള്ളതായി സ്ഥിരീകരിച്ചു. വെളുത്ത തരിപോലെയുള്ള വസ്തുവിന്‍റെ സാന്നിധ‍്യം പൊതികളിൽ ഉള്ളതായി തിരിച്ചറിഞ്ഞു .

Post a Comment

0 Comments