Ticker

6/recent/ticker-posts

എം ഡി എം എ യുമായി യുവാവും രണ്ട് യുവതികളും പിടിയിൽ



പേരാമ്പ്ര. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ്, പേരാമ്പ്ര ഡിവൈഎസ്പിയുടെ സ്ക്വാഡ്, ബാലുശ്ശേരി പോലീസ് എന്നിവർ സംയുക്തമായി നടത്തിയ

 പരിശോധനയിലാണ് ഇവർ പിടിയിലായത്  പൂനൂർ 19 ൽ  വാടകയ്ക്ക് താമസിക്കുകയായിരുന്ന ബാലുശ്ശേരി
 ജയ്സൽ  ഒലോതലക്കൽ, ( 44 ) ചാന്ദിനി ഖത്തൂൻ(27)ഹൈദരാബാദ്,രാധാ മേത്ത ബംഗളൂരു,എന്നിവർ ആണ് പിടിയിലായത് 
രണ്ട് ഗ്രാമോളം എംഡി എം എ യും  തൂക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസ്സും മറ്റും പിടിച്ചെടുത്തത്

ബാലുശ്ശേരി, പൂനൂർ, താമരശ്ശേരി ഭാഗങ്ങളിൽ എം ഡി എം എ  വിതരണം ചെയ്യുന്ന ഇവർ രണ്ട് മാസത്തോളമായി പൂനൂർ 19 ൽ വാടകക്ക് താമസിക്കുകയായിരുന്നു.
ബാഗ്ലൂരിൽ നിന്നും വലിയ തോതിൽ എം ഡി എം എ  എത്തിക്കുന്ന ആളാണ് ജൈസൽ. കൂടെയുള്ള സ്ത്രീകൾ വില്പനക്കാരായി പോകുന്നവരും ഒരാൾ  ജൈസലിൻ്റെ കാമുകിയും മറ്റേയാൾ സുഹൃത്തുമാണ്.
സ്റ്റേഷൻ പരിധിയിൽ ലഹരി മരുന്നുകൾക്കെതിരെ കർശനമായ പരിശോധന തുടരുമെന്ന് ബാലുശ്ശേരി പോലീസ് അറിയിച്ചു.

Post a Comment

0 Comments