Ticker

6/recent/ticker-posts

യാത്രയയപ്പും ഇഫ്താർ മീറ്റും നടത്തി.



മേലടി ഉപജില്ലാ കെ.എസ്.ടിയുടെ ആഭിമുഖ്യത്തിൽ പയ്യോളി എം എൽ പി.സ്കൂളിൽ വെച്ച് നടന്ന ഇഫ്താർ മീറ്റും യാത്രയയപ്പും കോഴിക്കോട് ജില്ലാ കെ എസ് ടി യു പ്രസിഡണ്ട് സി.കെ മുഹമ്മദ് റിയാസ് മാസ്റ്റർ ഉൽഘാടനം ചെയ്തു. തുറയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ സി. എ. നൗഷാദ് മാസ്റ്റർ, സി.കെ. അസീസ്, ഹംസ കെ കെ . ബഷീർ വടക്കയിൽ, അഷറഫ് തറമ്മൽ, ടി. ഹമീദ് സഹീറഇ.കെ, അമീറ എം , മെഹ്നാസ് കെ.എഫ്,നിഷീദ കെ, ജസീല കെ.പി. തുടങ്ങിയവർ സംസാരിച്ചു. പയ്യോളി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്രധാനധ്യപകൻ പി.സൈനുദ്ദീൻ മാസ്റ്റർ യാത്രയയപ്പിന് മറുമൊഴി നടത്തി. സുഹൈൽ കെ.എം ൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ തബ്ഷീർ മുഹമ്മദ് സ്വാഗതവും നൗഷാദ് ടി.കെ. നന്ദിയും പറഞ്ഞു.

Post a Comment

0 Comments