Ticker

6/recent/ticker-posts

ചേമഞ്ചേരിയിൽ കിണറ്റിൽ വീണ് സ്ത്രീ മരണപെട്ടു


ചേമഞ്ചേരിയിൽ കിണറ്റിൽ വീണ് സ്ത്രീ മരണപെട്ടു 
ചേമഞ്ചേരി തൂവക്കോട് വെട്ടുകാട്ടിൽ കുനിയിൽ ഷീല (49) ആണ് വീട്ടിനു മുന്നിലുള്ള കിണറിൽ വീണ നിലയിൽകണ്ടെത്തിയത്.
 ഇന്ന് രാവിലെയാണ് സംഭവം വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാസേന എത്തുകയും ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഇർഷാദ് ടി കെ പത്തടി താഴ്ചയുള്ള റിങ്ങ് കിണറിൽ ഇറങ്ങി സേനാംഗങ്ങളുടെ സഹായത്തോടു കൂടി റസ്ക്യൂ നെറ്റിൽ പുറത്തെത്തിക്കുകയും ചെയ്തു ശേഷം കൊയിലാണ്ടി ഗവൺമെന്റ് ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു.
 ASTO പി എം അനിൽകുമാറിന്റെ നേതൃത്വത്തിൽ FRO മാരായ ജാഹിർ എം,ബിനീഷ് കെ,ജിനീഷ് കുമാർ പി കെ, സുജിത്ത് എസ് പി, ഷാജു കെ,ഹോം ഗാർഡ് ടി പി ബാലൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Post a Comment

0 Comments