Ticker

6/recent/ticker-posts

ദേശീയതലത്തിൽ തിളങ്ങി വൃന്ദാവനം എയുപി സ്കൂൾ



പേരാമ്പ്ര : സ്കൂൾ വിദ്യാർത്ഥികളുടെ നൂതനമായ ആശയങ്ങളും പദ്ധതികളും അവതരിപ്പിക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതിയാണ് സ്കൂൾ ഇന്നോവേഷൻ മാരത്തോൺ (എസ്. ഐ. എം ). ഈ പദ്ധതിയുടെ ഒന്നാം ഘട്ടമായ ഐഡിയ സബ്മിറ്റിൽ പേരാമ്പ്ര ഉപജില്ലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാലയമാണ് വൃന്ദാവനം എയുപി സ്കൂൾ. ഹൈദരാബാദ് ഗുരുനാനാഥ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കേന്ദ്രമാക്കി നടത്തിയ പ്രൊജക്റ്റ് അവതരണത്തിൽ വൃന്ദാവനം എയുപി സ്കൂൾ വിദ്യാർത്ഥികളായ പ്രിയദർശൻ എൻ കെ, സഞ്ജയ് കൃഷ്ണ എന്നിവരാണ് പങ്കെടുത്തത്. രാജ്യത്തെ യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് വന്ന 104000 ആശയങ്ങളിൽ നിന്ന് 1540 സ്കൂളുകളാണ് തെരഞ്ഞെടുക്കപ്പെട്ടത്.

Post a Comment

0 Comments