Ticker

6/recent/ticker-posts

അപകടങ്ങൾക്ക് കാരണമാകുന്ന മൂരാട് പാലത്തിന് സമീപത്തെ ഡിവൈഡറുകൾ: എൻ എച്ച് എ ഐ ക്ക് കത്തുനൽകി എം പി ഷാഫി പറമ്പിൽ





പയ്യോളി : ദേശീയപാതയിൽ മൂരാട് പാലത്തിന് സമീപം സ്ഥാപിച്ച ഡിവൈഡറുകൾ അപകടങ്ങൾക്ക് കാരണമാകുന്നതായി പരാതി ഉയർന്ന സാഹചര്യത്തിൽ, ഇത് സംബന്ധിച്ച് എം പി ഷാഫി പറമ്പിൽ, കോഴിക്കോട് എൻ എച്ച് എ ഐ പ്രൊജെക്ട് ഡയറക്ടർക്ക് കത്ത് നൽകി.
മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ഗതാഗതം നിയന്ത്രിക്കുവാൻ സ്ഥാപിച്ച ഡിവൈഡറുകളാണ് അപകടങ്ങൾക്ക് ഇടയാക്കുന്നതെന്നാണ് ഉള്ളടക്കം. നവീകരണം പൂർത്തിയായ റോഡിൻ്റെ ഒരു വശത്തെ രണ്ടുവരി പാതയിൽ ഗതാഗതം നിരോധിച്ചുകൊണ്ട് സ്ഥാപിച്ച ഡിവൈഡറിൽ തട്ടി കഴിഞ്ഞ ദിവസം ഒരാൾ മരണപ്പെട്ടതായും കത്തിൽ ചൂണ്ടിക്കാട്ടി. മണ്ണിടിഞ്ഞ ഭാഗം നന്നാക്കി സുരക്ഷിതമായ തരത്തിൽ ബാരിക്കേഡ് സ്ഥാപിക്കണമെന്ന ആവശ്യം പരിഗണിച്ച് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാണ് എം പി യുടെ ആവശ്യം. തുടർച്ചയായി ഡിവൈഡർ കാരണം അപകടം സംഭവിക്കുന്നതിന് പരിഹാരം ഉണ്ടാക്കണം എന്നാവശ്യപ്പെട്ട് പയ്യോളി ഉമ്മൻചാണ്ടി കൾച്ചറൽ സെൻ്റർ ചെയർമാൻ സബീഷ് കുന്നങ്ങോത്ത് ഷാഫി പറമ്പിൽ എം പിക്ക് നിവേദനം നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് എം പി യുടെ നടപടി.
കഴിഞ്ഞ ദിവസമാണ് ഇരിങ്ങൽ സ്വദേശിയായ യുവാവ് ഡിവൈഡറിലിടിച്ച് മരണത്തിനിരയായത്.

Post a Comment

0 Comments