Ticker

6/recent/ticker-posts

ദേശീയ പ്രസിഡന്റിന്റെ അറസ്റ്റ് അപലപനീയം: എസ്ഡിപിഐ. /കോഴിക്കോട് നഗരത്തിൽ പ്രതിഷേധം

 
എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ ഡല്‍ഹിയില്‍ അറസ്റ്റുചെയ്ത ഇഡി നടപടി അപലപനീയമാണെന്ന് പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി. 
വിയോജിപ്പുകളെയും രാഷ്ട്രീയ എതിരാളികളെയും അടിച്ചമര്‍ത്താനുള്ള പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമാണ് അറസ്റ്റ്. വിയോജിപ്പിന്റെ ശബ്ദം അടിച്ചമര്‍ത്താനുള്ള കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ നടപടിയുടെ ഭാഗമാണിത്. വ്യാജ കുറ്റങ്ങള്‍ ചുമത്തി ജനാധിപത്യ എതിരാളികളെ

ഭീഷണിപ്പെടുത്തുകയും അടിച്ചമര്‍ത്തുകയും ചെയ്യുക എന്നത് മര്‍ദ്ദക ഭരണകൂടത്തിന്റെ അജണ്ടയുടെ ഭാഗമാണ്. കിരാതമായ വഖ്ഫ് ഭേദഗതി ബില്ലിനെതിരെ രാജ്യമെമ്പാടും ഉയര്‍ന്നു വന്ന പ്രതിഷേധത്തിന്റെയും പ്രക്ഷോഭത്തിന്റെയും മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന എസ്ഡിപിഐയോട് ഭരണകൂടം അസഹിഷ്ണുത പുലര്‍ത്തുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് അറസ്റ്റ്. ഇത്തരം അടിച്ചമര്‍ത്തലുകള്‍ക്കും ജനാധിപത്യ വിരുദ്ധ നീക്കങ്ങള്‍ക്കുമെതിരെ സമര്‍പ്പണത്തോടെയും പൂര്‍ണ്ണ മനസ്സോടെയും പോരാടാന്‍ എസ്ഡിപിഐ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




എസ്ഡിപിഐ ദേശീയ പ്രസിഡണ്ട് എം കെ ഫൈസിയുടെ അറസ്റ്റിനെതിരെ ഇന്ന് രാത്രി 8 മണിക്ക് കോഴിക്കോട് നഗരത്തിൽ പ്രതിഷേധം


സംസ്ഥാന പ്രസിഡൻറ് സി പി എ ലത്തീഫ്, വൈസ് പ്രസിഡണ്ട് തുളസീധരൻ പള്ളിക്കൽ, ജനറൽ സെക്രട്ടറിമാരായ പി ആർ സിയാദ്, റോയ് അറക്കൽ, പി കെ ഉസ്മാൻ, കെ കെ അബ്ദുൽ ജബ്ബാർ, പി പി റഫീഖ്, സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത്, സംസ്ഥാന ട്രഷറർ എൻ കെ റഷീദ് ഉമരി , സെക്രട്ടറിയേറ്റ് അംഗങ്ങളായ മൂവാറ്റുപുഴ അഷ്റഫ് മൗലവി, അജ്മൽ ഇസ്മായിൽ, എ കെ സലാഹുദ്ദീൻ, വി ടി ഇക്റാമുൽ ഹഖ് , ജില്ല ജനറൽ സെക്രട്ടറി കെ ഷമീർ എന്നിവർ നേതൃത്വം നൽകും

🛑

Post a Comment

0 Comments