Ticker

6/recent/ticker-posts

ലഹരിക്കെതിരെ ഫർണിച്ചർ മാനുഫാക്ചേർസ് ആൻ്റ് മർച്ചൻ്റ് വെൽഫയർ അസോസിയേഷൻ



 

കോഴിക്കോട് : സമൂഹത്തെ കാർന്നു തിന്നുന്ന ലഹരിക്കെതിരെ ഫർണിച്ചർ മാനുഫാക്ചേർസ് ആൻ്റ് മർച്ചൻ്റ് വെൽഫയർ അസോസിയേഷൻ (ഫുമ്മ) കോഴിക്കോട് സിറ്റി ഏരിയകമ്മിറ്റി ബോധവൽക്കരണ സംഘടിപ്പിച്ചു. കോഴിക്കോട് സിറ്റി പോലീസ് അസിസ്റ്റൻറ് കമ്മീഷണർ എ ജെ ജോൺസൺ ഉദ്ഘാടനം ചെയ്തു. സിറ്റി കമ്മിറ്റി പ്രസിഡൻറ് സലീം ഡക്കോറ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് അഹമ്മദ് പേങ്ങാടൻ, സംസ്ഥാന സെക്രട്ടറി പ്രസിദ് ഗുഡ് വെ , ജില്ലാ ജനറൽ സെക്രട്ടറി ജിബിൻ കാഡിയ, സിറ്റി സെക്രട്ടറി ജിനീഷ് വാഴയിൽ, ട്രഷറർ അബ്ദുൽ അസീസ് ഇൻസാഫ് തുടങ്ങിയവർ സംസാരിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ഇഫ്താർ സംഗമവും സംഘടിപ്പിച്ചു.


 

Post a Comment

0 Comments