Ticker

6/recent/ticker-posts

ഉംറക്ക് പോകുന്നതിനിടെ വാഹനാപകടത്തിൽ കണ്ണൂർ, കാപ്പാട് സ്വദേശികളായ മൂന്നുപേർ മരണപ്പെട്ടു


ഒമാനില്‍നിന്ന് മക്കയിലേക്ക് ഉംറയ്ക്കു വരികയായിരുന്ന മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് രണ്ടു കുട്ടികളടക്കം മൂന്നുപേര്‍ മരിച്ചു. ഒരാള്‍ക്കു ഗുരുതര പരിക്ക്. സൗദി-ഒമാന്‍ അതിര്‍ത്തിയായ ബത്തയിലാണ് അപകടമുണ്ടായത്. ഒമാനിലെ ആര്‍എസ്.സി നാഷണല്‍ സെക്രട്ടറിമാരായ കണ്ണൂര്‍ മമ്പറം സ്വദേശി മിസ്അബ്, കോഴിക്കോട് കാപ്പാട് സ്വദേശി ഷിഹാബ് എന്നിവരുടെ കുടുംബമാണ് കാറിലുണ്ടായിരുന്നത്.

ഷിഹാബിന്റെ ഭാര്യ സഹ്ല, മകള്‍ ആലിയ എന്നിവരും മിസ്അബിന്റെ മകനായ ദക്വാനുമാണ് അപകടത്തില്‍ മരണപ്പെട്ടത്. ഞായര്‍ രാവിലെ 8.30നായിരുന്നു അപകടം. കുട്ടികളുടെ മൃതദേഹങ്ങള്‍ ബത്തയിലെ ആശുപത്രിയിലേക്ക് മാറ്റി. മിസ്അബിന്റെ ഭാര്യ ഹഫീനയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ സൗദി കിഴക്കന്‍ പ്രവിശ്യയിലെ അല്‍ അഹ്സയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മിസഅബും ഷിഹാബും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Post a Comment

0 Comments