Ticker

6/recent/ticker-posts

വേനൽ കനക്കുന്നു തീപിടുത്തങ്ങൾ വർദ്ധിക്കുന്നു. പേരാമ്പ്ര രണ്ട് സ്ഥലങ്ങളിൽ അടിക്കാടുകൾക്ക് തീപിടിച്ചു



 ചെറുവണ്ണൂർ പഞ്ചായത്ത് എടക്കയിൽ സബ് സെൻററിന് സമീപം സ്വകാര്യവ്യക്തിയുടെ ഒന്നര ഏക്കറോളം വരുന്ന സ്ഥലത്തെ അടിക്കാടുകളും തെങ്ങിൻതോട്ടവും ഭാഗികമായി കത്തി നശിച്ചു. 

പേരാമ്പ്രയിൽ നിന്നും സ്റ്റേഷൻ ഓഫീസർ സിപി ഗിരീശൻ , സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എൻ. ഗണേശൻ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ ഒരു യൂണിറ്റ് നാട്ടുകാരുടെ സഹായത്തോടെ തീ അണച്ചു.
നിലയത്തിലെ ഉദ്യോഗസ്ഥരായ ആരാധ് കുമാർ, കെ .കെ ഗിരീശൻ,അഭി ലജ്പത്ത് ലാൽ, എസ്. ഹൃദിൻ, ഹോം ഗാർഡ് അനീഷ് കുമാർ എന്നിവരും പങ്കെടുത്തു. 


നൊച്ചാട് ചാത്തോത്ത് താഴെ മേപ്പാട് മറിയം എന്നിവരുടെ സ്ഥലത്ത് ഇന്നല ഉച്ചയ്ക്ക് ശേഷം അടിക്കാടുകൾക്കും ഉണക്കപുല്ലുകൾക്കും തീ പിടിക്കുകയായിരുന്നു. 
വിവരം ലഭിച്ചതിനെ തുടർന്ന് പേരാമ്പ്രയിൽ നിന്നും അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ എം. പ്രദീപൻ, സീനിയർ ആൻഡ് റെസ്ക്യു ഓഫീസർ കെ. ടി. റഫീഖ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ ഒരു യൂണിറ്റ് തീ അണച്ചു. കെ .ശ്രീകാന്ത്,
 അരുൺ പ്രസാദ്, പി. എം. വിജേഷ്, എം .ജയേഷ് , കെ .കെ. ഗിരീഷൻ, ഹോം ഗാർഡ് എ.സി. അജീഷ് എന്നിവരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. 
വേനൽചൂട് കൂടിവരുന്ന സാഹചര്യത്തിൽ പകൽ സമയത്ത്, പ്രത്യേകിച്ചും കാറ്റുള്ളപ്പോൾ പുരയിടങ്ങൾക്ക് സമീപം തീയിടുന്നത് അപകടകരമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പുരയിടങ്ങൾക്ക് ചുറ്റും ആവശ്യമായ ഫയർ ബ്രേക്കുകൾ ഉണ്ടാക്കി സുരക്ഷിതമാക്കണമെന്നും ഓഫീസർമാർ നിർദ്ദേശിച്ചു.

Post a Comment

0 Comments