Ticker

6/recent/ticker-posts

കൊല്ലത്ത് നിന്നും കാണാതായ പതിമൂന്നുകാരിയെ തിരൂരിൽ നിന്നും കണ്ടെത്തി

കൊല്ലം: ആവണീശ്വരത്ത് നിന്നും കാണാതായ പതിമൂന്നുകാരിയെ മലപ്പുറം തിരൂരിൽ നിന്നും കണ്ടെത്തി. താൻ റെയിൽവേ പൊലീസിനൊപ്പം സുരക്ഷിതയാണെന്ന് കുട്ടി കുടുംബത്തെ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. കുട്ടിയുടെ ബന്ധുക്കൾ തിരൂരിലേക്ക് തിരിച്ചു. വ‍്യാഴാഴ് ഉച്ചയോടെയാണ് ആവണീശ്വരം കുളപ്പുറം സ്വദേശിയായ പതിമൂന്നുകാരിയെ കാണാതായത്.


തുടർന്ന് വൈകിട്ട് ആറുമണിയോടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. മാതാവ് വഴക്കു പറഞ്ഞതിനെ തുടർന്നാണ്  പെൺകുട്ടി കൊല്ലത്ത് നിന്നും ട്രെയിൻ‌ കയറി പോയത്.  കുട്ടിയെ കണ്ടെത്തിയവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മാതാവിനെ കുട്ടി ഫോൺ വിളിച്ച് സംസാരിച്ചതായി കുന്നിക്കോട് പൊലീസ് പറഞ്ഞു .


 

Post a Comment

0 Comments