Ticker

6/recent/ticker-posts

ഇ. ദാമോദരൻ നായരെഅനുസ്മരിച്ചു.


മൂടാടി മണ്ഡലം കോൺഗ്രസ്സ് മുൻ ജനറൽ സെക്രട്ടറി,കർഷക കോൺഗ്രസ്സ് മുൻമണ്ഡലം പ്രസിഡൻ്റ്, സേവാദൾ മുൻബ്ലോക്ക് ചെയർമാൻ എന്നീ 
നിലകളിൽ പ്രവർത്തിച്ച, സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ശ്രീ. ഇ. ദാമോദരൻ നായരെ ഹിൽബസാറിലുള്ള അദ്ദേഹത്തിൻ്റെ വസതിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഹിൽബസാർ യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു.
DCC ജനറൽ സെക്രട്ടറി ശ്രീ. മുനീർ എരവത്ത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് രാമകൃഷ്ണൻ കിഴക്കയിൽ ആധ്യക്ഷ്യം വഹിച്ചു. വി.പി. ഭാസ്കരൻ, ഇ.ടി. പത്മനാഭൻ, പപ്പൻ മൂടാടി ,അഡ്വ ഷഹീർ,ചേനോത്ത് രാജൻ, എടക്കുടി സുരേഷ് ബാബു മാസ്റ്റർ, മോഹൻദാസ് മാസ്റ്റർ, സജേഷ് ബാബു, പ്രകാശൻ. എൻ.എം, കണിയാങ്കണ്ടി രാധാകൃഷ്ണൻ, പി.രാഘവൻ, സി.എം.ഗീത ടീച്ചർ, ബാലകൃഷ്ണൻ ആതിര, ആർ.ശശി, വി.എം. രാഘവൻ, ഹമീദ് പുതുക്കുടി, തടത്തിൽ ബാബു മാസ്റ്റർ സംസാരിച്ചു. മുകുന്ദൻ ചന്ദ്രകാന്തം സ്വാഗതവും ടി.എൻ. എസ്. ബാബു നന്ദിയും പറഞ്ഞു.

Post a Comment

0 Comments