Ticker

6/recent/ticker-posts

കുറ്റ്യാടിയിൽ രണ്ട് കിലോ കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശി പോലീസ് പിടിയിലായി.


കുറ്റ്യാടി: രണ്ട് കിലോ കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശി പോലീസ് പിടിയിലായി. ജംതാറ ജില്ലയിലെ റഹ്‌മത്ത് അൻസാരിയയെയാണ് (34) തന്ത്രപൂർവം പിടികൂടിയത്. കുറ്റ്യാടിയിലെ ഹോട്ടൽ തൊഴിലാളിയാണ്
സ്വകാര്യ ബസ്സിൽ കുറ്റ്യാടി പുതിയ സ്റ്റാൻ്റിൽ വന്നിറങ്ങി  പല കവറുകളിലായി ബാഗിൽ പൊതിഞ് വെച്ച കഞ്ചാവ്  കുറ്റ്യാടി പോലീസ് തന്ത്രപൂർവ്വം പിടികൂടുകയായിരുന്നു. കഞ്ചാവുമായി യാത്ര ചെയ്യകയായിരുന്ന ജാർഖണ്ഡ് സ്വദേശിയെ കുറിച്ച് പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് പിന്തുടരുകയായിരുന്നു. കുറ്റ്യാടിയിലെ ഉൾപ്രദേശവും , സ്കൂൾ പരിസരവും കേന്ദ്രീകരിച്ച് വില്പനയ്ക്ക് എത്തിച്ചതാവാം കഞ്ചാവ് എന്ന് സംശയിക്കുന്നു.

Post a Comment

0 Comments