Ticker

6/recent/ticker-posts

എസ് എൻ ബി എം ഗവ.യു.പി.സ്കൂളിന് പൂർവ്വ വിദ്യാർഥി വാട്ടർ കൂളർ നൽകി



പയ്യോളി: ശ്രീനാരായണ ഭജനമഠം ഗവ.യു.പി സ്കൂളിന് പൂർവ്വ വിദ്യാർഥിയായ ഇസ്മായിൽ കോയസൻകണ്ടി വാട്ടർ കൂളർ നൽകി.
തൻ്റെ പിതാവായ കോയസൻകണ്ടി കുഞ്ഞമ്മദിൻ്റെയും സഹോദരി സറീനയുടെയും ഓർമയ്ക്കായാണ് കൂളർ സ്ഥാപിച്ചത്. പി.ടി.എ.പ്രസിഡൻ്റ് വി.കെ.മുനീറിൻ്റെ അദ്ധ്യക്ഷതയിൽ മാതാവ് കുഞ്ഞാമിന സ്കൂൾ വിദ്യാർത്ഥികൾക്ക് സമർപ്പിച്ചു.    
.പ്രധാനാധ്യാപകൻ എം.സി.പ്രമോദ്, ഇസ്മായിൽ കോയസൻകണ്ടി, പി.ടി.എ.നിർവ്വാഹക സമിതി അംഗം പി.എം.ഫസലിയ, സ്റ്റാഫ് സെക്രട്ടറി എൻ.സിന്ധു, സീനിയർ അധ്യാപിക കെ.സറീന, സ്കൂൾ ലീഡർ ശ്രേയ ഷിജിത്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

0 Comments