Ticker

6/recent/ticker-posts

പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാരെ പീഡിപ്പിച്ച സംഭവം അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ 'ഒപ്പം പഠിക്കുന്ന പെണ്‍കുട്ടികളെ കൂടി വലയിലാക്കാനും ശ്രമം

എറണാകുളം കുറുപ്പുംപടിയില്‍ പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാരെ രണ്ടുവര്‍ഷമായി പീഡിപ്പിച്ച സംഭവം അമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റിൽ. ടാക്‌സി ഡ്രൈവറായ അയ്യമ്പുഴ സ്വദേശി ധനേഷിനെയാണ് കുറുപ്പുംപടി പോലീസ് അറസ്റ്റ് ചെയ്തത്. പത്തും പന്ത്രണ്ടും വയസ്സുള്ള സഹോദരിമാരെയാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നത്. പീഡനവിവരം കുട്ടികളുടെ അമ്മയ്ക്ക് അറിയുമായിരുന്നുവെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം.


മൂന്ന് വര്‍ഷം മുമ്പ് പെണ്‍കുട്ടികളുടെ അച്ഛന്‍ മരിച്ചതോടെയാണ് ധനേഷുമായി കുട്ടികളുടെ അമ്മ ബന്ധം സ്ഥാപിച്ചു തുടങ്ങിയത്. രണ്ടു വര്‍ഷമായി പെണ്‍കുട്ടികളുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനാണ് ധനേഷ്. പെണ്‍കുട്ടികളുടെ അമ്മയുമായുള്ള സൗഹൃദം മുതലെടുത്താണ് ധനേഷ് കുട്ടികളെ പീഡനത്തിനിരായാക്കിയത്.
ഒപ്പം പഠിക്കുന്ന പെണ്‍കുട്ടികളെ കൂടി വീട്ടിലേക്ക് കൂട്ടി വരാന്‍ ധനേഷ് നിരന്തരം സഹോദരിമാരോട് ആവശ്യപ്പെട്ടിരുന്നു. സമ്മര്‍ദ്ദം കൂടിയതോടെ ഇക്കാര്യങ്ങള്‍ വിവരിച്ച് പെണ്‍കുട്ടികള്‍ സുഹൃത്തുക്കള്‍ക്ക് കത്ത് എഴുതുകയും പീഡന വിവരം പുറത്താവുകയുമായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതരാണ് പോലീസില്‍ പരാതി നല്‍കിയത്.

പരീക്ഷയായതിനാല്‍ പെണ്‍കുട്ടികള്‍ക്ക് വിശദമായ രഹസ്യ മൊഴി പിന്നീട് രേഖപ്പെടുത്തും. ഈ മൊഴി പരിഗണിച്ചാവും മാതാവിനെ പ്രതിചേര്‍ക്കുന്നതില്‍ തീരുമാനമെടുക്കുകയെന്ന് പെരുമ്പാവൂര്‍ എഎസ്പി ശക്തി സിങ് ആര്യ വ്യക്തമാക്കി.

Post a Comment

0 Comments