Ticker

6/recent/ticker-posts

കോഴിക്കോട് സ്വദേശിയായ വിദ്യാര്‍ഥിനി ബംഗളുരുവില്‍ കെട്ടിടത്തിനു മുകളില്‍നിന്നു ചാടി മരിച്ചു

കോഴിക്കോട് സ്വദേശിയായ വിദ്യാര്‍ഥിനി ബംഗളുരുവില്‍ കെട്ടിടത്തിനു മുകളില്‍നിന്നു ചാടി മരിച്ചു. കോഴിക്കോട് സ്വദേശി ലക്ഷ്മി മിത്രയാണ് (21) ജീവനൊടുക്കിയത്. ബംഗളൂരു സൊലദേവനഹള്ളിയിലെ ആചാര്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബിബിഎ ഏവിയേഷന്‍ വിദ്യാര്‍ഥിനിയാണ് ലക്ഷ്മി മിത്ര
കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്. കോളജ് കെട്ടിടത്തിന്റെ നാലാം നിലയില്‍നിന്നു ചാടിയ വിദ്യാര്‍ഥിനിയെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  

Post a Comment

0 Comments