Ticker

6/recent/ticker-posts

എഫ്.എസ് ഇ.ടി.ഒ യുടെ അവകാശ സംരക്ഷണ സദസ്സ്


പയ്യോളി: ബദൽ നയങ്ങളെ ശക്തിപ്പെടുത്തി സിവിൽ സർവ്വീസിനെ സംരക്ഷിക്കാം ജനവിരുദ്ധ കേന്ദ്ര നയങ്ങൾക്കെതിരെ എഫ്.എസ് ഇ.ടി.ഒ യുടെ ആഭിമുഖ്യത്തിൽ പയ്യോളി ബീച്ച് റോഡ് പരിസരത്ത് അവകാശ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ ശ്രീഹരി ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ സബ് ജില്ലാ പ്രസിഡണ്ട് രമേശൻ പി അധ്യക്ഷം വഹിച്ച ചടങ്ങിൽ എൻ.ജി.ഒ യൂണിയൻ ഏരിയാ ട്രഷറർ ഷാജു ഇ സ്വാഗതം പറഞ്ഞു. കെ.എസ്.ടി എ മേലടി സബ്ജില്ലാ സെക്രട്ടറി അനീഷ് പി അഭിവാദ്യമർപ്പിച്ചുകൊണ്ട് സംസാരിച്ചു. ചടങ്ങിൽ പയ്യോളി ബ്രാഞ്ച് സെക്രട്ടറി ഷൈബു കെ വി നന്ദി രേഖപ്പെടുത്തി.

Post a Comment

0 Comments